ഷാനവാസിനോട് ഏറ്റുമുട്ടി ആര്യൻ, പിന്നാലെ ഉന്തും തള്ളും; ആദിലയെ അടിച്ചും ഷാനവാസ്

ബിഗ് ബോസ് മലയാളം സീസൺ 7 എഴുപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനകം പ്രേക്ഷക ശ്രദ്ധനേടിയ പല മത്സരാർത്ഥികളും ഷോയ്ക്ക് ഉള്ളിലുണ്ട്. അക്കൂട്ടത്തിലുള്ളവരാണ് ആര്യൻ, ഷാനവാസ്, ആദില. ഇവർ മൂവരും തമ്മിലിപ്പോൾ തർക്കമായിരിക്കുകയാണ്. ഷാനവാസും ആര്യനും തമ്മിലുള്ള തർക്കത്തിൽ ഉന്തും തള്ളുമടക്കമുള്ള കാര്യങ്ങൾ നടന്നിരിക്കുകയാണ്.
തർക്കത്തിനിടയിൽ ‘ഇവിടെ കാണിക്കല്ലേ മോനെ ഷാനവാസ് ഇറങ്ങിക്കോ’ എന്ന് ആര്യൻ പറയുന്നുണ്ട്. കൂടാതെ ആര്യൻ തന്റെ അമ്മയെ വിളിച്ചെന്ന തരത്തിലും ഷാനവാസ് സംസാരിക്കുന്നുണ്ട്.രംഗം വഷളായപ്പോള്‍ ആര്യൻ തന്നെ അങ്ങനെ വിളിച്ചെന്ന് തോന്നിയെന്നും ഷാനവാസ് പറയുന്നുണ്ട്. സംസാരിച്ച് നിൽക്കെ ആര്യൻ വന്ന് ഷാനവാസിന്റെ തോളത്ത് ഇടിക്കുന്നുണ്ട്. ഇത് ഷാനവാസിനെ ചൊടിപ്പിച്ചു. പരസ്പരം ഉന്തും തള്ളും നടക്കുന്നുണ്ട്. തർക്കം മൂർച്ഛിക്കുമ്പോൾ ഇരുവരെയും പിടിച്ചു മാറ്റുന്ന അനീഷിനെയും സാബുമാനെയും ഹൗസില്‍ കാണാനായി.
പെൻസിൽ വട്ടം എന്ന ടാസ്കിൽ ആദിലയുടെ കയ്യിൽ ഷാനവാസ് ദേഷ്യത്തിൽ അടിക്കുന്നുണ്ട്. ഗ്രൂപ്പായി ചെയ്യേണ്ടുന്ന ടാസ്ക് ആണ് ഇത്. ടാസ്ക് പുരോഗമിക്കുന്നതിനിടയിൽ ഷാനവാസിന്റെ ഗ്രൂപ്പിലൊരാളായ ആദിലയുടെ കയ്യില്‍ നിന്നും പെന്‍സില്‍ താഴേ പോകുന്നുണ്ട്. ഇതിൽ ദേഷ്യം പൂണ്ട ഷാനവാസ് ആദിലയുടെ കയ്യിൽ അടിച്ചു. ഇത് തനിക്ക് തീരെ ഇഷ്ടമായില്ലെന്ന് ആദിലയുടെ പെരുമാറ്റത്തിൽ നിന്നും മനസിലാകും. എന്തായാലും ഷാനവാസ് രണ്ടുപേരുമായി തർക്കമായിട്ടുണ്ട്. ഒപ്പം കയ്യാങ്കളിയിലേക്കും. മോഹന്‍ലാല്‍ വരുന്ന വീക്കെന്റ് എപ്പിസോഡില്‍ ഇക്കാര്യം ഷാനവാസിനോട് ചോദിക്കുമെന്ന് ഉറപ്പാണ്.
അതേസമയം, കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസണ് 1ലെ വിജയി സാബുമോന് ഹൗസില്‍ എത്തിയിരുന്നു. ആര്യന് നല്കിയ സീക്രട്ട് ടാസ്കിനിടെ ആയിരുന്നു സാബുമോന്റെ എന്‍ട്രി.