News

ഖുഷിയുടെ പിറന്നാൾ ആഘോഷമാക്കി ആര്യയും സിബിനും

മകൾ ഖുഷിയുടെ 14ാം പിറന്നാൾ ആഘോഷമാക്കി ആര്യ. ഇത്തവണത്തെ പിറന്നാൾ ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. സിബിന്‍ ബെഞ്ചമിന്‍, ആര്യയുടെയും ഖുഷിയുടെയും ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള ആദ്യത്തെ ജന്മദിനാഘോഷം കൂടെയാണ്. കാടിന്റെ വന്യതയിൽ പുലിത്തോലിനോട് സാദൃശ്യമുള്ള തീമിലായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.

‘‘ഞങ്ങളുടെ കുഞ്ഞ് അദ്ഭുതത്തിന് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍. ഈ ജന്മദിനം തീര്‍ച്ചയായും സ്‌പെഷലാണ്. എല്ലാ ബുദ്ധിമുട്ടുകളിലും അമ്മയുടെ കരങ്ങള്‍ പിടിച്ച് കൂടുതല്‍ ശക്തിപകര്‍ന്ന കുഞ്ഞു കരങ്ങള്‍ക്ക് ഇന്ന് 14 വയസ്സ് തികയുന്നു. ഞാന്‍ ഒരിക്കലും ഒരു നല്ല അമ്മയായിരിക്കില്ല, പക്ഷേ ഓരോ നിമിഷവും അങ്ങനെ ഒരു അമ്മയാവാന്‍ ഞാന്‍ ശ്രമിക്കുന്നതായി നീ അറിയണം എന്ന് ആഗ്രഹിക്കുന്നു.

ഒരു നല്ല കുട്ടിയായി വളരുന്നതില്‍ അച്ഛനും അമ്മയ്ക്കും അത്രയധികം അഭിമാനമുണ്ട്, നിരുപാധികമായി ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളെയും ഞങ്ങളുടെ മുഴുവന്‍ ലോകത്തെയും നിലനിര്‍ത്തുന്ന കാതലിലേക്ക്, ജന്മദിനാശംസകള്‍ എന്റെ കുഞ്ഞേ. ഞങ്ങളുടെ ഈ ലോകത്തെ ജീവിക്കാന്‍ യോഗ്യമാക്കുന്നത് നീയാണ്.’’ ആര്യയുടെ വാക്കുകൾ.

ആര്യയുടെ ആദ്യ വിവാഹ ബന്ധത്തില്‍ പിറന്ന മകളാണ് ഖുഷി. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലാണ് ആര്യയുടെ ആദ്യ ഭര്‍ത്താവ്. ഇന്നും രോഹിത്തുമായി നല്ല സൗഹൃദം തുടരുന്ന ആളാണ് ആര്യ, അമ്മയ്‌ക്കൊപ്പമാണ് ഖുഷി താമസമെങ്കിലും അച്ഛന്റെ അടുത്ത് പോകുകയും, ആ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാറുമുണ്ട്. രോഹിത്തും ഖുഷിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.

‘‘എന്റെ കയ്യില്‍ കിട്ടിയ ആ കുഞ്ഞുമാലാഖയില്‍ നിന്നും നല്ലൊരു വ്യക്തിയായുള്ള നിന്റെ വളര്‍ച്ചയില്‍ സന്തോഷം. വാക്കുകളിലൂടെയായി എനിക്കത് പറഞ്ഞറിയിക്കാനാവുന്നില്ല. ഇത്രയും ദൂരത്താണെങ്കിലും നമ്മുടെ ബന്ധം ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. നീ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. നിന്നെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ.

എനിക്ക് ലഭിച്ച വലിയ അനുഗ്രഹങ്ങളിലൊന്ന് നീയാണ്. നമ്മളൊരുമിച്ചുള്ള ഓരോ നിമിഷവും ഞാന്‍ അത്രയും ആസ്വദിക്കാറുണ്ട്. ഒരു കോളിനപ്പുറം ഞാനുണ്ട്. നിന്നോടുള്ള സ്‌നേഹത്തിന് ഈ അകലമൊരു പ്രശ്‌നമല്ല.’’–രോഹിത്തിന്റെ വാക്കുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡിജെയും കൊറിയോഗ്രാഫറുമായ സിബിനുമായി ആര്യ വിവാഹിതയാകുന്നത്. പരസ്പരം മനസിലാക്കി സുഹൃത്തുക്കളായതാണ് ആര്യയും സിബിനും. സിബിന്റെയും രണ്ടാം വിവാഹമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button