Cinema

രാഷ്ട്രീയത്തിലേക്കില്ലെന്ന് അനുശ്രീ! അറിയുന്ന പണി ചെയ്ത് പോകാനാണ് ഇഷ്ടമെന്ന് താരം

ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലെയ്‌സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ. ‘ചന്ദ്രേട്ടൻ എവിടെയാ’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുശ്രീ, സിനിമാതാരമെന്ന ജാഡകളില്ലാതെ തന്റെ നാട്ടിലെ ആഘോഷങ്ങളിലും ക്ഷേത്രോത്സവങ്ങളിലും സജീവമായി പങ്കെടുക്കുന്ന വ്യക്തികൂടിയാണ്. താരത്തിന്റെ ഈ ലാളിത്യവും വസ്ത്രധാരണവുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്.

താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് ഇപ്പോൾ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അതിനാൽ ഒരിക്കലും ആ മേഖലയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അനുശ്രീ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പോസ്റ്ററുകൾ കാണാറുണ്ടെങ്കിലും അതൊന്നും തന്റെ അറിവോടെയല്ലെന്ന് താരം പറയുന്നു. താൻ അമ്പലത്തിലെ പരിപാടികൾക്ക് പോകുന്നത് പല രീതിയിൽ വ്യാഖ്യാനിക്കപ്പെടാറുണ്ടെന്നും എന്നാൽ അറിയുന്ന പണി ചെയ്ത് സിനിമയിൽ തുടരാനാണ് തനിക്ക് താല്പര്യമെന്നും അനുശ്രീ കൂട്ടിച്ചേർത്തു.

അതേസമയം, ‘പ്രേംപാറ്റ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ‘ആയിഷ’, ‘ഇ.ഡി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു കഴിഞ്ഞു. ലിജീഷ് കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനുശ്രീക്കൊപ്പം സൈജു കുറുപ്പ്, ജോമോൻ ജ്യോതിർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സിദ്ദിഖ്, രാജേഷ് മാധവൻ, ഇർഷാദ് അലി, സഞ്ജു ശിവറാം തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പരേതനായ നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. വലിയൊരു താരനിര അണിനിരക്കുന്ന ‘പ്രേംപാറ്റ’യുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button