Cinema
ആന്റണി വർഗീസ് – കീർത്തി സുരേഷ് ടീം ഒന്നിക്കുന്നു; പാൻ ഇന്ത്യൻ ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ് വീഡിയോ പുറത്ത്

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് സൂര്യ. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി നടന് അത്ര നല്ല സമയമല്ല. തുടരെ പരാജയങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിച്ചിരുന്നത്. എങ്കിലും നടന് ആരാധകർ കുറഞ്ഞിട്ടില്ല. നടന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ രവി തേജയുടെ ഏറ്റവും പുതിയ ചിത്രം മാസ് ജതാര സിനിമയുടെ പ്രീ റീലീസ് ചടങ്ങിൽ എത്തിയ നടനെ ആരാധകർ വരവേറ്റതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
പ്രീ റീലീസ് ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തെങ്കിലും സൂര്യയ്ക്കാണ് ഏറ്റവും കൂടുതൽ കയ്യടികൾ ലഭിക്കുന്നത്. മാത്രവുമല്ല ബാരിക്കേഡുകൾ തകർത്ത് സൂര്യക്ക് ജയ് വിളിക്കുന്ന ആരാധകരെയാണ് കാണുന്നത്. തെലുങ്ക് നായകരെക്കാൾ കൂടുതൽ ആരാധകർ നടിപ്പിൻ നായകൻ സൂര്യയ്ക്കാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.



