Cinema

വീണ്ടും കുതിപ്പ്, അനശ്വര രാജൻ ചിത്രത്തിന്റെ പോക്ക് എങ്ങോട്ട്?

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ. ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച് മലയാളത്തിൽ തിളങ്ങിയ അനശ്വരയുടേതായി ഒടുവില്‍ വന്നത് ചാമ്പ്യൻ എന്ന തെലുങ്ക് ചിത്രമാണ്. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തി. ആഗോളതലത്തില്‍ ചാമ്പ്യൻ നേടിയത് 15 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 12.75 കോടി രൂപ ഗ്രോസ് നേടി.

റിലീസിന് ഇന്ത്യയില്‍ നേടിയത് 2.75 കോടി രൂപയാണ് നെറ്റ് കളക്ഷൻ. രണ്ടാം ദിവസമാകട്ടെ ചാമ്പ്യൻ 1.5 കോടി രൂപയും നേടി. മൂന്നാം ദിവസം ശനിയാഴ്‍ചയാകട്ടെ 1.75 കോടി രൂപയും ഇന്ത്യയില്‍ നെറ്റ് കളക്ഷനായി നേടി. ഞായറാഴ്‍ചയകാട്ടെ ചാമ്പ്യൻ നേടിയത് 1.7 കോടി രൂപയാണ്. എന്നാല്‍ ഒരു സിനിമയുടെ വിധി നിര്‍ണയിക്കുന്ന റിലീസിനു ശേഷമുള്ള ആദ്യ തിങ്കഴാഴ്‍ച 75 ലക്ഷം മാത്രമാണ് ചാമ്പ്യന് നേടാനായുള്ളൂ എന്നത് നിരാശയുണ്ടാക്കുന്ന ഘടകമാണ്. എന്നാല്‍ എട്ടാം ദിവസം 1.1 കോടി രൂപ നേടിയ നേരിയ കുതിപ്പ് പ്രകടിപ്പിക്കുന്നുണ്ട് ചാമ്പ്യൻ.

റോഷൻ ആണ് ചിത്രത്തിൽ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്പ്യൻ.

സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്.

കഥ – തിരക്കഥ – സംഭാഷണം – സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകൾ: സ്വപ്‍ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിംസ്, നിർമ്മാതാക്കൾ: പ്രിയങ്ക ദത്ത്, ജികെ മോഹൻ, ജെമിനി കിരൺ, ഡിഒപി: മധീ ഐഎസ്‍സി, സംഗീത സംവിധായകൻ – മിക്കി ജെ മേയർ, സഹ നിർമ്മാതാക്കൾ: ഉമേഷ് കെ ആർ ബൻസാൽ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, സ്റ്റണ്ട് കൊറിയോഗ്രാഫർ: പീറ്റർ ഹെയ്ൻ, അസോസിയേറ്റ് പ്രൊഡക്ഷൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button