തെലുങ്ക് ബിഗ് ബോസിലെത്തി അനശ്വര; സ്വീകരിച്ച് നാഗാർജുന

മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ചാമ്പ്യൻ’. പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചാമ്പ്യൻ 1940കളിലെ ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന പീരിഡ് ഡ്രാമയാണ്. റോഷൻ മെക്കയാണ് നായകൻ. സ്വപ്ന സിനിമാസ്, സീ സ്‌റ്റുഡിയോസ്, ആനന്ദി ആർട് ക്രിയേഷൻസ് എന്നീ ബാനറിൽ പ്രിയങ്ക ദത്ത്,ജി.കെ മോഹൻ, ജെമിനി കിരൺ എന്നിവർ ചേർന്നാണ് നിർമ്മാണം. ഡിസംബർ 25നാണ് ചിത്രം റീലിസ് ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തെലുങ്ക് ബിഗ് ബോസ് വേദിയിൽ എത്തിയിരിക്കുകയാണ് അനശ്വര. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തെലുങ്ക് ബിഗ് ബോസ് സീസൺ ഒമ്പതിന്റെ ഗ്രാൻഡ് ഫിനാലയിലാണ് നടി എത്തിയത്. നടൻ നാഗാർജുന അവതാരകനായ ഷോയിലാണ് അനശ്വര അതിഥിയായി എത്തിയത്. അനശ്വരയ്‌ക്കൊപ്പം റോഷൻ മെക്കയും ഉണ്ടായിരുന്നു. ഇരുവരെയും നാഗാർജുന വേദിയിലേക്ക്
അതേസമയം, കഴിഞ്ഞ ദിവസം ‘ചാമ്പ്യൻ’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു. ‘ഗിര…ഗിര… ‘ഗാനമാണ് പുറത്തിറങ്ങിയത്. ഇതിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ ഇതിനകം 52 ലക്ഷത്തിൽ അധികം പേർ കണ്ടു. അനശ്വര രാജൻ അവതരിപ്പിക്കുന്ന ചന്ദ്രകല എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സും ആദ്യഗാനം ഗിര ഗിരയുമാണ് പുറത്തിറങ്ങിയത്. മിക്കി ജെ മേയറാണ് സംഗീത സംവിധാനം. നായകൻ റോഷൻ മെകകയുടെയും അനശ്വരയുടെയും കഥാപാത്രങ്ങളുടെ ഹൃദയബന്ധം ഹൃദ്യമായി ഗാനരംഗത്തിൽ ആവിഷ്കരിക്കുന്നു.



