Cinema

‘സർവ്വം മായ’യ്ക്ക് ശേഷം വീണ്ടും നിവിൻ പോളി ചിത്രം ; ‘ബേബി ഗേൾ’ റിലീസിനൊരുങ്ങുന്നു

സൂപ്പർഹിറ്റിന്റെ നിറവിൽ നിൽക്കുന്ന നിവിൻ പോളിയുടെ അടുത്ത ചിത്രം ‘ബേബി ഗേൾ’ ജനുവരിയിൽ റിലീസിനെത്തും. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ ഈ ഗംഭീര കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ‘സർവ്വംമായ ‘എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിൻ പോളി ചിത്രം കൂടിയാണ് ‘ബേബി ഗേൾ ‘.

സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ മലയാള സിനിമയുടെ പുതിയ തലമുറയുടെ ശബ്ദമായി മാറിയ അഭിനേതാവാണ് നിവിൻ പോളി. റൊമാന്റിക്-കോമഡി മുതൽ സീരിയസ് കഥാപാത്രങ്ങൾ വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് ,ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിൻ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു.അതുകൊണ്ടുതന്നെ നിവിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുന്ന സന്ദർഭത്തിലാണ് ഈ അനൗൺസ്മെന്റ്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന “ബേബി ഗേൾ ” മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്.മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബിഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ.സംഗീത് പ്രതാപും, അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു.ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ,ജാഫർ ഇടുക്കി, മേജർ രവി,പ്രേം പ്രകാശ്,നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി,ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ സംഗീതം – സാം.സി എസ്. കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ – അഖിൽ യശോധരൻ. കലാസംവിധാനം – അനീസ് നാടോടി. കോസ്റ്റ്യും – മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. സ്റ്റണ്ട് വിക്കി . സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ.

അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല.പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് – ബ്രിങ്ഫോർത്ത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ‘ബേബി ഗേൾ’ ജനുവരിയിൽ തീയേറ്ററുകളിൽ എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button