Cinema

നടി വീണാ നായരുടെ മുൻ ഭർത്താവ് ആർജെ അമൻ വിവാഹിതനായി

നടി വീണാ നായരുടെ മുൻ ഭർത്താവും ആർജെയും നർത്തകനുമായ ആർജെ അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായി. റീബ റോയി ആണ് വധു. കൊല്ലൂ‌ർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ അമൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ദുബായിൽ ലിവിംഗ് റിലേഷനിലായിരുന്നുവെന്നും വിവരമുണ്ട്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നടി ആര്യ അടക്കമുള്ളവർ ദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിലാണ് അമനും വീണയും വേർപിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button