Cinema

അജ്മലിനെതിരെ വെളിപ്പെടുത്തലുമായി നടി, ചാറ്റുകൾ പുറത്തുവിട്ടു

നടൻ അജ്മൽ അമീറിന്റേതെന്ന പേരിൽ സെക്സ് വോയിസ് ചാറ്റ് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പെൺകുട്ടിയെ പുറത്തേക്ക് വിളിക്കുന്നതും താമസസൗകര്യങ്ങൾ ഒരുക്കാമെന്ന് പറയുന്നതൊക്കെ പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നു. ഇത് താനല്ലെന്നും എ ഐ ആണെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം അജ്മൽ രംഗത്തെത്തിയിരുന്നു. നടനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതൽ യുവതികൾ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഒരു ചാനലാണ് പെൺകുട്ടികളുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.

യുവതികളുടെ വാക്കുകൾ’ അന്ന് എനിക്ക് പത്തൊമ്പത് വയസൊക്കെയേ ഉണ്ടായിരുന്നുള്ളൂ. പുള്ളിയായിരിക്കില്ല, അക്കൗണ്ട് മാനേജ് ചെയ്യുന്ന വേറെ ആരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. ഇപ്പോഴല്ലേ സംഭവം മനസിലാകുന്നത്. എവിടെയാണ് വീട് എന്ന് ചോദിച്ചു. ഞാൻ അവിടെ വരുന്നുണ്ട്, മീറ്റ് ചെയ്യാമെന്നൊക്കെ പറഞ്ഞ് പുറത്തുവന്ന വോയിസ് ക്ലിപ്പിലുള്ള രീതിയിലൊക്കെയായിരുന്നു സംസാരിച്ചത്. പന്തികേട് തോന്നി.’- യുവതി പറഞ്ഞു.അജ്മലിനൊപ്പം പ്രവർത്തിച്ച ഒരു നടിയും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഷെഡ്യൂൾ ബ്രേക്കിട്ടു. ഞാൻ ബംഗളൂരുവിലേക്ക് തിരിച്ചുപോകാനായി ബസ് ബുക്ക് ചെയ്തു.

ഞാനും ബംഗളൂരുവിലേക്ക് ഉണ്ട്, വേണമെങ്കിൽ ഒന്നിച്ചു ഫ്‌ളൈറ്റിൽ പോകാമെന്ന് അജ്മൽ പറഞ്ഞു. വേണ്ട ഞാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് മറുപടി കൊടുത്തു.ഞാൻ ബംഗളൂരുവിലെത്തി അതിരാവിലെത്തന്നെ അജ്മലാണ്, എന്താണ് പരിപാടി, ഫ്രീയായിട്ട് പറ മീറ്റ് ചെയ്യാമെന്ന് പറഞ്ഞ് മെസേജ് വന്നു. വൈകിട്ടായപ്പോൾ പുള്ളി എന്നെ വിളിച്ചു. ഇപ്പോൾ യൂട്യൂബിലൊക്കെ പറയുന്ന പല വീഡിയോയിലും ആളുകൾ പറയുന്ന അതേ കാര്യങ്ങളാണ് ഞാനും കേട്ടത്. ആ സമയത്ത് ഞാൻ ഹോസ്റ്റലിലാണ് താമസിക്കുന്നത്. എന്നോട് പറഞ്ഞു, ആള് ഇന്ദിരാനഗറിലാണ് താമസിക്കുന്നതെന്ന്. വൈകിട്ട് വാ, പാർട്ടിയൊക്കെ ചെയ്യാമെന്ന് പറഞ്ഞു.

ഇത്ര സമയമാകുമ്പോൾ ഹോസ്റ്റൽ അടക്കുമെന്ന് ഞാൻ പറഞ്ഞു. ഇങ്ങോട്ട് വാ, ഇവിടെ സ്‌റ്റേ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞു. ഇറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു. ബ്രേക്ക് കഴിഞ്ഞ് സെറ്റിൽ എത്തിക്കഴിഞ്ഞപ്പോൾ നമ്മളെ അപ്രോച്ച് ചെയ്യുന്ന രീതിയിലുള്ള കാണിക്കലുകൾ കണ്ടായിരുന്നു.’- യുവതി വ്യക്തമാക്കി. അജ്മൽ തനിക്കയച്ച മെസേജുകൾ പങ്കുവച്ചുകൊണ്ട് നടി റോഷ്ന റോയിയും രംഗത്തെത്തിയിട്ടുണ്ട്. ‘എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്” എന്നാണ് അജ്മൽ അയച്ച മെസേജിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പം റോഷ്ന കുറിച്ചത്. ‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് നടിക്ക് അയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button