പഴയൊരു മേക്കോവർ ചിത്രം പങ്കുവച്ച് നടി പേളി മാണി

പഴയൊരു മേക്കോവർ ചിത്രം പങ്കുവച്ച് നടി പേളി മാണി. വ്യത്യസ്തമായ ലുക്കുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘സ്ട്രെയിറ്റ് ചെയ്ത മുടിയും സ്വന്തം മേക്കപ്പും കാര്യമായിരുന്ന കാലത്ത്…’ എന്ന അടിക്കുറിപ്പോടെയാണ് പേളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. സുഹൃത്തും ഫാഷൻ ഫോട്ടോഗ്രാഫറുമായ ഡെയ്സി ഡേവിഡ് ക്ലിക്ക് ചെയ്ത ചിത്രമാണ് പേളി പങ്കുവച്ചത്. പേളിയുടെ സിഗ്നേച്ചർ ആയ ചുരുണ്ടമുടി സ്ട്രെയിറ്റ് ചെയ്ത ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായി. ‘ചുരുളാത്ത മുടി’യിലുള്ള പഴയ മേക്കോവർ ചിത്രം പങ്കുവച്ച പേളിയെ രസകരമായ കമന്റുകളോടെയാണ് ആരാധകർ വരവേറ്റത്.
‘എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല’ ‘ആരാ? എന്താ?’ ‘എവിടെ ഞങ്ങളെ പേളി ചേച്ചി’ എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. ‘പെട്ടെന്നു സംഭവിച്ച ആ ഷൂട്ടിങ് ഞാൻ ഓർക്കുന്നു.’ എന്ന് ഡെയ്സി ഡേവിഡും കമന്റ് ചെയ്തു. ഭർത്താവ് ശ്രീനിഷ് അരവിന്ദ് അടക്കം നിരവധി സെലിബ്രിറ്റികളാണ് താരത്തിന്റെ ചിത്രത്തെ പ്രശംസിച്ച് കമന്റ് ചെയ്തത്
മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന പരിപാടിയുടെ അവതാരകയായി ശ്രദ്ധനേടിയ താരമാണ് പേളി മാണി. 2018ലെ ബിഗ് ബോസ് റണ്ണറപ്പായിരുന്നു താരം. നടനും അവതാരകനുമായ ശ്രീനിഷാണ് പേളിയുടെ ജീവിതപങ്കാളി.