News

മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീണ്‍

മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീണ്‍. കാമുകന്‍ തന്നെ ചവിട്ടിയതായും മുഖത്ത് ഇടിച്ചതായുമാണ് ജസീലയുടെ ആരോപണം. മര്‍ദനത്തെ തുടര്‍ന്ന് മുഖത്ത് മുറിവ് പറ്റിയെന്നും ഇതുകാരണം തനിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വന്നുവെന്നുമാണ് ജസീലയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം മുന്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

”2024 ഡിസംബര്‍ 31ന് ന്യു ഇയര്‍ പാര്‍ട്ടിയ്ക്ക് ശേഷം ഡോണ്‍ തോമസ് വിതയത്തിലും ഞാനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതിനിടെ അയാള്‍ എന്റെ വയറ്റില്‍ രണ്ട് തവണ ചവിട്ടി. എന്റെ മുഖത്ത് വള ചേര്‍ത്തു വച്ച് പലതവണ ഇടിച്ചു. എന്റെ മുഖം മുറിഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അയാള്‍ വിസമ്മതിച്ചു” എന്നാണ് ജസീല പറയുന്നത്.

”പക്ഷെ പിന്നീട് ആശുപത്രിയിലെത്തിച്ചു. വീണതാണെന്ന് ആശുപത്രിയില്‍ കള്ളം പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ പേരില്‍ ഞാന്‍ പരാതി നല്‍കി. ഇപ്പോള്‍ കേസ് നടക്കുകയാണ്.” എന്നും ജസീല പറയുന്നുണ്ട്.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജസീല. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള ജസീല സ്റ്റാര്‍ മാജിക്കിലേയും സ്ഥിരം സാന്നിധ്യമായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഫിറ്റ്‌നസില്‍ അതീവ താല്‍പര്യമുള്ള ജസീലയുടെ ഫിറ്റ്‌നസ് വിഡിയോകളും ഫോട്ടോകളുമെല്ലാം കയ്യടി നേടാറുണ്ട്. താരത്തിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button