Cinema

ഒടുവിൽ മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ, ധനുഷുമായുളള ഡേറ്റിംഗിനെക്കുറിച്ച് നടി

കുറച്ചുദിവസങ്ങൾക്ക് മുൻപാണ് നടൻ ധനുഷും നടി മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന തരത്തിലുളള അഭ്യൂഹങ്ങൾ പുറത്തുവന്നത്. നടിയുടെ പിറന്നാൾ ആഘോഷത്തിന് ധനുഷ് പങ്കെടുത്തതോടെയാണ് സിനിമാലോകത്ത് പുതിയ ചർച്ചകൾ ഉടലെടുത്തത്. ഇതിനുമുൻപും ഇരുവരും ഒരുമിച്ച് പല വേദികളിലുമെത്തിയിരുന്നു. മൃണാളിന്റെ പുതിയ ബോളിവുഡ് ചിത്രം സൺ ഒഫ് സർദാർ 2ന്റെ പ്രത്യേക പ്രദർശനത്തിന് ധനുഷ് മുംബയിലെത്തിയിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

ഇപ്പോഴിതാ അഭ്യൂഹങ്ങൾക്കുളള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാൾ താക്കൂർ. അടുത്തിടെ അനുവദിച്ച ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുന്നത്. താൻ ഈവിൾ ഐയിൽ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു മൃണാളിന്റെ മറുപടി. തനിക്കുചു​റ്റും ഈവിൾ ഐ ഉണ്ടെന്നാണ് നടി പറഞ്ഞത്.’കരിയറിൽ ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. അത് പൂർത്തിയാക്കുമ്പോൾ അവയെക്കുറിച്ച് സംസാരിക്കും. ഒരാൾ സംസാരിക്കുന്നതിന് മുൻപ് ചിന്തിക്കേണ്ടതുണ്ട്.

ലോകത്തോട് പറയുന്ന കാര്യങ്ങൾ നിയന്ത്രിക്കണം. ചിലപ്പോൾ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ പറയും. അത് പരിഹാസമാകും. ആ അർത്ഥത്തിൽ എന്റെ വ്യക്തിത്വം വളരെ വ്യത്യസ്തമാണ്. ഒരാൾക്ക് അടുത്ത വർഷം റിലീസ് ചെയ്യാൻ പോകുന്ന സിനിമളെക്കുറിച്ച് സംസാരിക്കാം. ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്താണ് വരുന്നതെന്നും വരാനിരിക്കുന്നതെന്നും എല്ലാവർക്കും അറിയാം. എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ പോസി​റ്റീവായിട്ടാണ് ചിന്തിക്കുന്നത്’- മൃണാൾ പറഞ്ഞു.ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. 2022 മുതൽ പിരിഞ്ഞ് താമസിക്കുന്ന ഇരുവരും കഴിഞ്ഞ വർഷമാണ് നിയമപരമായി ബന്ധം വേർപെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button