Cinema

അമ്മ ശാന്തകുമാരിയുടെ വിയോഗത്തിന് പിന്നാലെ കുറിപ്പുമായി നടൻ മോഹൻലാൽ

അമ്മ ശാന്തകുമാരിയുടെ വിയോഗത്തിന് പിന്നാലെ കുറിപ്പുമായി നടൻ മോഹൻലാൽ. തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന തന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകിയെന്നും മോഹൻലാൽ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സമൂഹമാദ്ധ്യമങ്ങൾ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഭർത്താവ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായതുകാണ്ടാണ് പത്തനംതിട്ട സ്വദേശിയായ ശാന്തകുമാരി തലസ്ഥാനത്ത് താമസം തുടങ്ങിയത്. 39 വർഷം തിരുവനന്തപുരത്താണ് താമസിച്ചത്. ഭർത്താവും മൂത്തമകൻ പ്യാരേലാലും മരിച്ചതിനെ തുടർന്നാണ് മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലേക്ക് താമസം മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button