പതിനഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ് കെ ജയൻ

പതിനഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ഭാര്യ ആശയ്ക്കൊപ്പമുള്ള തന്റെ ഈ ജീവിതം വിലപ്പെട്ടതാണെന്ന് താരം സോഷ്യൽമീഡിയയിൽ കുറിച്ചു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർമ്മിക്കുവാനോ ആരെയും പഴിചാരുവാനോ ആഗ്രഹിക്കുന്നില്ലെന്നും വിലമതിക്കാനാകാത്ത കുടുംബജീവിതം സമ്മാനിച്ചതിന് ദൈവത്തിനോട് നന്ദി മാത്രമേ പറയാനുള്ളെന്നും കുറിപ്പിൽ പറയുന്നു.
ദൈവത്തിന്റെ കൈയൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വർഷം. കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ,ആരെയും പഴിചാരാനോ,വേദനിപ്പിക്കാനോ, ഇല്ലാവചനങ്ങൾ പറയാനോ നിൽക്കാതെ ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സന്തോഷകരമായ ജീവിതത്തിന് ,സർവശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു. കാരണം,എന്റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ്’- അദ്ദേഹം കുറിച്ചു.
2011ലാണ് മനോജ് കെ ജയൻ ലണ്ടൻ മലയാളിയായ ആശയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം മാനസികമായി തളർന്നിരുന്ന കാലത്താണ് ആശ മനോജ് കെ ജയന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ആശയ്ക്കൊപ്പമുള്ള കുടുംബജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കടന്നുപോകുന്നുതെന്ന് മനോജ് കെ ജയൻ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്



