Cinema

ഓപ്പോസിറ്റ് നിൽക്കുന്ന താരം മൈൻഡ് ചെയ്തില്ലെങ്കിൽ തനിക്കൊരു വിഷയവുമില്ലെന്ന്; നടൻ കൃഷ്ണ

ഓപ്പോസിറ്റ് നിൽക്കുന്ന താരം മൈൻഡ് ചെയ്തില്ലെങ്കിൽ തനിക്കൊരു വിഷയവുമില്ലെന്ന് നടൻ കൃഷ്ണ. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും പൊറോട്ട അടിച്ചാണെങ്കിലും താൻ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ.

‘അമ്മ സംഘടനയുടെ ഇലക്ഷൻ. ഇലക്ഷന് മാത്രം വിളിക്കുന്നവരുണ്ട്. അല്ലെങ്കിൽ അവർ വിളിക്കില്ല. മലയാള സിനിമയിൽ എന്നെപ്പോലെ നിൽക്കുന്നയാളാണ്. ഒരു സമയത്ത് നന്നായി തിളങ്ങി വന്നു. അമ്മ മീറ്റിംഗിൽ കണ്ടപ്പോൾ പുള്ളിക്ക് നമ്മളെ ആവശ്യമില്ലാത്തപോലെയാണ് നിൽക്കുന്നത്. പക്ഷേ ഇത്തവണ അയാൾ എന്നെ വിളിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മത്സരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ട്.വിളിച്ചപ്പോൾ സന്തോഷമേയുള്ളൂ, പക്ഷേ നേർക്കുനേരെ നിന്നിട്ട് നീ നന്നായൊന്ന് സംസാരിച്ചിട്ടുണ്ടോയെന്ന് ഞാൻ ചോദിച്ചു.

ഒരുമിച്ചിരുന്ന് സംസാരിച്ചതുപോലുമില്ല, ജസ്റ്റ് ഒരു ഹായ് മാത്രം. പക്ഷേ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിൽക്കുമ്പോൾ നിനക്ക് എന്റെ വോട്ട് വേണം, ഇതൊന്നു ഓർത്തുവയ്ക്കണം. ഞാൻ നിനക്ക് വോട്ട് ചെയ്യുമെന്ന് അയാളോട് ഓപ്പണായി പറഞ്ഞു. എനിക്ക് അയാളോട് ഒരു ദേഷ്യവുമില്ല. അയാൾ ക്ലിയർ ചെയ്തു. അയാളുടെ കഥ കേൾക്കുമ്പോൾ എന്നേക്കാൾ മോശം സാഹചര്യമാണ്. ഞാൻ എന്നെത്തന്നെ റിക്രീയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവൻ പറഞ്ഞു. ആ ആളുമായി ഇപ്പോഴും ഞാൻ നല്ല കമ്പനിയാണ്. അവന്റെ പേര് പറയുന്നില്ല. എല്ലാരുടെയടുത്തും ഇടിച്ചുനിൽക്കുന്നൊരു നടനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button