ലളിതം സുന്ദരം, രജിസ്ട്രാർ ഓഫീസിൽ വച്ച് നിധിയെ താലിചാർത്തി നടൻ ആൻസൺ പോൾ

യുവനടൻമാരിൽ ശ്രദ്ധേയനായ നടൻ ആൻസൺ പോൾ വിവാഹതിനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ തീർത്തും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. കുടുംബാംഗങ്ങളും വളരെ അടുത്ത് സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. യു.കെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ലളിതമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്ു ആൻസൺ പോൾ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിൽ ആൻസൺ പോൾ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. 2013ൽ കെ.ക്യു എന്ന ചിത്രത്തിൽ നായകനായാണ് ആൻസൺ പോളിന്റെ സിനിമാ രംഗത്തെ പ്രവേശനം. അബ്രഹാമിന്റെ സന്തതികൾ, ആട് 2, സു സു സുധി വാത്മീകം, സോളോ, റാഹേൽ മകൻ കോര തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ്സിനിമയിലും അരങ്ങേറി.വസങ്ങൾക്ക് മുൻപ് നടൻ വിഷ്ണു ഗോവിന്ദനും തന്റെ വിവാഹം ലളിതമാക്കി നടത്തിയിരുന്നു. ചേർത്തല സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് വിഷ്ണു അഞ്ജലി ഗീതയെയാണ് വിവാഹം കഴിച്ചത്.