Cinema

 ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.

ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.

“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button