Cinema

ഇന്ന് കൊച്ചിയിൽ മധുരപലഹാരങ്ങൾ നിറച്ച ട്രക്കെത്തും; പ്രഖ്യാപനവുമായി രശ്മികയും വിജയും

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ വിവാഹം ആരാധകരോടൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരജോഡികൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മധുരപലഹാരങ്ങൾ അടങ്ങിയ ട്രക്ക് അയയ്ക്കുമെന്ന് താരങ്ങൾ അറിയിച്ചിട്ടുണ്ട്.’പ്രിയപ്പെട്ടവരെ, നിങ്ങൾ എപ്പോഴും ഞങ്ങളുടെ യാത്രകളിലും സ്‌നേഹത്തിലും പങ്കാളികളായിരുന്നു. നിങ്ങളുടെ കൂടെ വിവാഹം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് ശരിക്കും സന്തോഷമുണ്ട്. മിഠായിയും ഭക്ഷണവും നൽകിയല്ലേ നാം ആഘോഷിക്കുന്നത്.

അതിനാൽ മാർച്ച് ഒന്നിന് ഞങ്ങൾ രാജ്യമെമ്പാടും മധുരപലഹാരങ്ങൾ നിറച്ച ട്രക്കുകൾ അയയ്ക്കുന്നു. രാജ്യത്തുടനീളമുള്ള നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ അന്നദാനം നടത്തും. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം’-വിജയും രശ്മികയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. കേരളത്തിൽ കൊച്ചിയാണ് ഇതിനായി താരങ്ങൾ തിരഞ്ഞെടുത്തത്.2018ൽ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

അതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നത്. പിന്നീട് 2019ൽ പുറത്തിറങ്ങിയ ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷമാണ് താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ ചടങ്ങിൽ രശ്മികയും വിജയും വിവാഹനിശ്ചയം നടത്തിയതായും വാർത്തകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button