News

ജീവിതം തന്നെ സമരമാക്കിയ ജനനായകൻ: വിഎസിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വിഎസ് എന്നും മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ലെന്നും മോഹന്‍ലാൽ കുറിച്ചു. ‘‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്‌നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു.

മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.’’-മോഹന്‍ലാലിന്റെ വാക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button