News

സാറയ്ക്കായി സച്ചിൻ വാങ്ങിയ 39 കോടിയുടെ വീട്! നവീകരണത്തിന് 4 വർഷം; ഇന്നത്തെ വില 100 കോടിക്ക് മുകളിൽ!

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുടെ പിറന്നാളിനൊപ്പം ചർച്ചയാകുന്നത് മുംബൈയിലെ അവരുടെ ആഡംബര വീടും. ഒരുകാലത്ത് 39 കോടി രൂപയ്ക്ക് വാങ്ങിയ ഈ ചരിത്രവില്ലയ്ക്ക് ഇന്ന് കണക്കാക്കുന്നത് 100 കോടി രൂപയ്ക്കു മുകളിലുള്ള മൂല്യമാണ്. വീടിന്റെ പഴക്കവും ആഡംബര സൗകര്യങ്ങളും നവീകരണത്തിനായി ചെലവഴിച്ച സമയവുമാണ് ശ്രദ്ധ നേടുന്നത്.

1997 ഒക്ടോബർ 12-നാണ് സാറയുടെ ജനനം. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച സാറ പിന്നീട് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽനിന്ന് മെഡിസിൻ ബിരുദം നേടി. യുവ സംരംഭക എന്ന നിലയിലും സച്ചിൻ തെൻഡുൽക്കറുടെ മകൾ എന്ന നിലയിലും ശ്രദ്ധേയയായ സാറയുടെ മുംബൈയിലെ വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള പെറി ക്രോസ് റോഡിലെ ഈ വീടിന്റെ പഴയ പേര് ‘ദോറാബ് വില്ല’ എന്നായിരുന്നു. 1926-ൽ നിർമിച്ച ഈ വീട് സച്ചിൻ 2007-ൽ സാറയ്ക്കായി വാങ്ങിയതെന്നാണ് റിപ്പോർട്ട്. അന്ന് വീടിന്റെ വില 39 കോടി രൂപയായിരുന്നു. നവീകരണത്തിന് നാല് വർഷമെടുത്തതിനു ശേഷമാണ് സച്ചിനും കുടുംബവും ഇവിടേക്ക് താമസം മാറിയത്.

ഏകദേശം 6,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ രണ്ട് ബേസ്മെന്റുകളും നിരവധി നിലകളുമുണ്ട്. വിശാലമായ ടെറസും തടിയിൽ തീർത്ത വലിയ മുൻവാതിലും കറുത്ത മാർബിളിലുള്ള തറയും വീടിന്റെ ആഡംബരം വർധിപ്പിക്കുന്നു. അകത്തളത്തിലെ അലങ്കാരച്ചെടികൾ ശാന്തവും മനോഹരവുമായ അന്തരീക്ഷവും ഒരുക്കുന്നു. നിലവിൽ ഈ വീടിന്റെ മൂല്യം 100 കോടി രൂപയ്ക്കു മുകളിലാണെന്നാണ് കണക്കാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button