Cinema

ഖലീഫ’യിൽ മാളവിക ശർമ; മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് പൃഥ്വിരാജ്”

പതിനഞ്ച് വർഷങ്ങള്‍ക്ക് ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് ഖലീഫ. മോഹൻലാലും അഭിനയിക്കുന്ന ചിത്രത്തിലെ പുതിയ അഭിനേതാവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി​രാജ് ഇപ്പോൾ. തെലുങ്ക് നടി മാളവിക ശർമയാണ് ആ താരം. അഭിഭാഷക കൂടിയായ മാളവികയും പൃഥ്വിരാജും ഒന്നിച്ചുള്ള ​ഗാനത്തിന്റെ ലിറിക് വീഡിയോ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.

2018ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം നെല ടിക്കറ്റിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മാളവിക ശർമ. രവി തേജ ആയിരുന്നു നായകൻ. കോഫി വിത്ത് കാവൽ എന്ന തമിഴ് ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ ഹരോം ഹര എന്ന തെലുങ്ക് പടം ആണ് മാളവിക ശർമയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.

2022ല്‍ പ്രഖ്യാപിച്ച സിനിമയാണ് ഖലീഫ. പിന്നാലെ 2024ല്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുത്തി. ‘ആമിര്‍ അലി’ എന്നാണ് കഥാപാത്ര പേര്. ‘പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും’ എന്നാണ് ഖലീഫയുടെ ടാഗ് ലൈന്‍. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു.

ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരി​ഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഡിഒപി. ജേക്സ് ബിജോയിയുടേതാണ് സം​ഗീതം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിംഗ്. ഈ നാല് രാജ്യങ്ങളിലാണ് സിനിമയുടെ കഥ നടക്കുന്നതെന്നും വൈശാഖ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button