ശ്വേതയെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം; പേരെടുത്ത് ആരോപണവുമായി മല്ലിക

കൊച്ചി: AMMA സംഘടനയിലെ പുതിയ വിവാദങ്ങളിൽ നടി Shweta Menon ന് പൂർണ പിന്തുണ പ്രഖ്യാപിച്ച് Mallika Sukumaran രംഗത്ത്. ശ്വേതയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നും, ഇതിന് നേതൃത്വം നൽകിയത‌് Mala Parvathy ആണെന്നുമാണ് മല്ലികയുടെ ആരോപണം.
പതിനഞ്ച് ദിവസം മുൻപേ തന്നെ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും, അവിശ്വാസ പ്രമേയത്തിനായി ഒപ്പുശേഖരണം നടത്തിയ വിവരം മാലാ പാർവതി നേരിട്ട് അറിയിച്ചിരുന്നതായും മല്ലിക പറഞ്ഞു. Siddique ന്റെയും Renji Panicker ന്റെയും ആവശ്യപ്രകാരമാണ് താൻ വിളിച്ചതെന്ന് മാലാ പാർവതി പറഞ്ഞതായും അവർ വെളിപ്പെടുത്തി.
സംഘടനയുടെ കണക്ക് അവതരിപ്പിക്കാത്തതല്ല ശ്വേതയുടെ രാജിക്കാരണമെന്ന് മല്ലിക വ്യക്തമാക്കി. ‘അമ്മ’ യോഗത്തിനിടെ Baburaj ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും, ബിജെപിക്ക് സ്ഥാനാർഥിയെ കണ്ടെത്തി നൽകുന്നതാണ് ശ്വേതയുടെ ജോലിയെന്നായിരുന്നു ആരോപണമെന്നും മല്ലിക പറഞ്ഞു.
ഇതിനു പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ ശ്വേതയെ അനുകൂലിച്ച് സംസാരിക്കാൻ ശ്രമിച്ചവർക്ക് മൈക്ക് നിഷേധിച്ചതായും, താൻ സംസാരിക്കവെ മൈക്ക് പിടിച്ചുവാങ്ങിയതായും മല്ലിക ആരോപിച്ചു.
സംഘടനയിലെ മുതിർന്ന അംഗങ്ങൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട മല്ലിക സുകുമാരൻ, സംഭവത്തിൽ പ്രതിഷേധിച്ച് ‘അമ്മ’യിൽ നിന്ന് രാജിവെച്ചതായും അറിയിച്ചു.



