News

യുദ്ധം കാരണം ഗർഭനിരോധന ഉറയുടെ വില കൂടുന്നതിന് ട്രംപിനെ പഴിച്ചിട്ടു എന്ത് കാര്യം

ഗർഭനിരോധന ഉറയുടെ വില കൂടിയതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് എന്ത് കാര്യം. പക്ഷേ കാര്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. യുദ്ധം കാരണമാണ് ഗർഭനിരോധന ഉറയുടെ വില കൂടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രംപിന്മേൽ കുതിര കയറാനുള്ള കാരണവും. പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനയുമെന്നാണ് റിപ്പോർട്ടുകൾ.

ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉടൻതന്നെ കൂടുതൽ ചെലവേറിയതാകും എന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളായ കറക്സിന്റെ ഉദ്ധരിച്ചു വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനി 20% മുതൽ 30 ശതമാനം വരെ വില വർദ്ധിപ്പിക്കാൻ നിർബന്ധമാക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനും യുഎസ് ഇസ്രയേലും തമ്മിലുള്ള സംഘർഷം കാരണം ഹോർമോസ് കടലിടുക്ക് വഴിയുള്ള പ്രധാന കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ഇത് ഗർഭനിരോധന ഉറകളുടെ ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിക്കുന്നു. ഗർഭനിരോധന ഉറകളുടെ നിർമാണത്തിനും അവ പാക്ക് ചെയ്യുന്നതിനും ആവശ്യമായ നാഫ്ത, സിലിക്കൺ ഓയിൽ അമോണിയ തുടങ്ങിയ പെട്രോൾ കെമിക്കൽ വസ്തുക്കളുടെ ക്ഷാമം വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. ഏഷ്യയിലെ പെട്രോൾ കെമിക്കൽ വിതരണത്തിന്റെ വലിയൊരു ഭാഗവും മിഡിൽ ഈസ്റ്റിൽ നിന്നായതിനാൽ ഈ മേഖലയിലെ സംഘർഷം വലിയ പ്രതിസന്ധിയാണ് നിർമ്മാണ രംഗത്ത് ഉണ്ടാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button