News

‘ഭക്ഷണത്തിൽ പാറ്റ, വാഷ്‌റൂമിൽ ചത്ത എലി, ചർമ്മരോഗം പിടിപെട്ടു’; ബിഗ് ബോസ് ഷോക്കെതിരെ നടി

പ്രശസ്ത ടെലിവിഷൻ പരമ്പരയായ ബിഗ് ബോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി. ബിഗ് ബോസ് മറാത്തി സീസൺ 6നെതിരെ നടി സൊനാലി റൗട്ട് ആണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർത്ഥ്യമുണ്ട്. ഞാൻ ബിഗ് ബോസിൽ വിശ്വാസത്തോടെയാണ് പ്രവേശിച്ചത്. എന്നാൽ ഒരു പകർച്ചവ്യാധിയുമായാണ് പുറത്തുവന്നത്. നിർമ്മാതാക്കളാണ് ഉത്തരവാദികൾ’- എന്ന കുറിപ്പോടെ ഗുരുതര ആരോപണങ്ങൾ വെളിപ്പെടുത്തി നടി പങ്കുവച്ച വീഡിയോ ശ്രദ്ധനേടുകയാണ്.

‘ബിഗ് ബോസ് വീടിനുള്ളിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ മൂലം ചർമ്മരോഗം പിടിപെട്ടു. മാനസിക – ശാരീരിക വെല്ലുവിളികൾ നേരിട്ടു. അടുക്കളയ്ക്കുള്ളിൽ എലികൾ പലചരക്ക് സാധനങ്ങൾ തിന്നുന്നു. ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവരുന്നു. ശിക്ഷയായി 17 മത്സരാർത്ഥികൾക്ക് ഒരു വാഷ്‌റൂം നൽകിയിരുന്നു. വാഷ്‌റൂമിനുള്ളിൽ ആളുകൾ പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.

ചിക്കൻ, മുട്ട, മാലിന്യം, ചത്ത എലികൾ എന്നിവ അതിനുള്ളിലുണ്ടായിരുന്നു. ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ മത്സരാർത്ഥികൾ പരസ്പരം നാപ്കിനുകളും ടവലുകളും ഉപയോഗിച്ചിരുന്നു. ഇതും ചർമ്മരോഗത്തിന് കാരണമായി’- എന്നിങ്ങനെയാണ് നടി ആരോപിച്ചത്. നാളെ ഷോയുടെ ഫിനാലെ നടക്കുകയാണ്. ഇതിനിടെയാണ് നടി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button