Cinema

ജോജു ജോർജ്ജ്-ഷാജി കൈലാസ് ചിത്രം ‘വരവ്’, ടീസർ പുറത്തിറങ്ങി

ലയാള സിനിമയിലെ മാസ്സ് ആക്ഷൻ സംവിധായകൻ ഷാജി കൈലാസും ജോജു ജോർജും ആദ്യമായി കൈകോർക്കുന്ന വരവ് എന്ന ചിത്രത്തിന്റെ ടീസർ വിഷു ദിനത്തിൽ പുറത്തിറങ്ങി. ഗെയിം ഓഫ് സർവൈവൽ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ആരാധകർക്ക് വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. കെ.കെ. പോൾസൺ എന്ന കരുത്തുറ്റ കഥാപാത്രമായി ജോജു എത്തുന്ന ടീസറിൽ വമ്പൻ ആക്ഷൻ രംഗങ്ങളും കാർ ചേസിംഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈറേഞ്ച് പശ്ചാത്തലമാക്കി പ്ലാന്റർമാർക്കിടയിലെ കുടിപ്പകയുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച എ.കെ. സാജനാണ് ഈ ചിത്രത്തിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്. നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന തന്റെ അനിയനെക്കുറിച്ച് ജോജു പറയുന്ന പവർഫുൾ ഡയലോഗുകൾ ടീസറിന്റെ പ്രധാന ആകർഷണമാണ്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ തീപാറുന്ന സംഘട്ടന രംഗങ്ങളാണ് ടീസറിലുടനീളമുള്ളത്.

വലിയൊരു താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രം മെയ് മാസത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഷാജി കൈലാസ് സ്റ്റൈലിലുള്ള ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലറിനായി കാത്തിരിക്കുകയാണ് ആരാധകർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button