ഒന്നില്‍ പേരന്‍റിംഗ്, രണ്ടില്‍ സാഹോദര്യം, അപ്പോള്‍ മൂന്നാം ഭാഗത്തിലോ? ‘വാഴ 3’ വരുന്നു

ഇന്ത്യന്‍ സിനിമയില്‍ ഇത് ഫ്രാഞ്ചൈസികളുടെ പുഷ്കല കാലമാണ്. പല ഭാഗങ്ങളായി വിടര്‍ത്തിയെടുക്കാന്‍ സ്കോപ്പ് ഉള്ള വിഷയങ്ങള്‍ക്ക് ഏത് ഇന്‍ഡസ്ട്രിയിലും ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതലാണ്. മലയാളത്തിലും അങ്ങനെ തന്നെ. മലയാളത്തില്‍ സമീപകാലത്ത് വിജയിച്ച, വിജയം നേടിക്കൊണ്ടിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ മുന്‍പ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ തന്നെ. ആട് 3, വാഴ 2, മോഹിനിയാട്ടം എന്നിവയാണ് അവ. ഇതില്‍ ആടിന് തുടര്‍ച്ച ഉണ്ടാവുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ വന്‍ വിജയം നേടിയ വാഴ 2 നും തുടര്‍ച്ച ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് സംബന്ധിച്ച ഒഫിഷ്യല്‍ പ്രഖ്യാപനവും എത്തിക്കഴിഞ്ഞു.
വാഴ രണ്ട് ഭാഗങ്ങളുടെയും രചയിതാവും സഹ നിര്‍മ്മാതാവുമായ വിപിന്‍ ദാസ് ആണ് വാഴയ്ക്ക് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്. മൂന്ന് വിരലുകള്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്ന തന്‍റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ വിപിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിപിന്‍റെ വിരലുകളാണ് ഫോക്കസില്‍ ഉള്ളത്. വാഴ വളരുന്നു എന്ന് ഒപ്പം കുറിച്ചിട്ടുമുണ്ട്. ഒപ്പം എല്ലാവരെയും നാളെ കാണാമെന്നും. നാളെ കൂടുതല്‍ വ്യക്തമായ പ്രഖ്യാപനം ചിത്രം സംബന്ധിച്ച് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അതേസമയം ഈ മൂന്നാം ഭാഗം എന്തിനെക്കുറിച്ച് പറയുന്നതായിരിക്കുമെന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
2004 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്‍റെ മുഴുവന്‍ പേര് വാഴ: ദി ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന് ആയിരുന്നു. ഈ മാസം രണ്ടാം തീയതി പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിന്‍റെ പേര് വാഴ 2: ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നും. ആദ്യ ഭാഗം പേരന്‍റിംഗ്, വിശേഷിച്ചും മോശം പേരന്റിംഗിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെങ്കില്‍ രണ്ടാം ഭാഗം സഹോദര ബന്ധത്തെക്കുറിച്ച് ആയിരുന്നു. മൂന്നാം ഭാഗം ഏത് ബന്ധത്തെക്കുറിച്ച് മിക്കവാറും ചിത്രത്തിന്‍റെ പ്രഖ്യാപിക്കാനിരിക്കുന്ന പേരിലൂടെത്തന്നെ വ്യക്തമാവും. അത് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് ഇത്. കേരളത്തില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് വാഴ 2.



