Cinema

തന്റെ പങ്കാളിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി അനാർക്കലി മരയ്ക്കാർ

തന്റെ പങ്കാളിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി അനാർക്കലി മരയ്ക്കാർ. പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കാക്കി സർക്കസ്’ എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. എനിക്ക് പരിഭ്രാന്തിയും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളിയായ അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണെന്ന് അനാർക്കലി സോഷ്യൽ മീഡിയയിൽ കുറിച്ചു.

എനിക്ക് ഇത് വളരെ ആവേശകരമായ ദിവസമാണ്. ചെറിയ പരിഭ്രാന്തിയും അതേസമയം, അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളിയായ അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്രയിൽ ഭാഗമാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാൻ അതിൽ ഒരു ഗാനം ആലപിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് ഡബ്ബ് ചെയ്യാനും എനിക്ക് കഴിഞ്ഞു.

ഞങ്ങൾ നന്നായി ചെയ്തുവെന്ന് പ്രതീക്ഷിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5ൽ കാണാം’- അനാർക്കലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.നേരത്തെ ഒരു അഭിമുഖത്തിൽ തനിക്ക് ഒരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസമെന്നും അനാർക്കലി തുറന്നുപറഞ്ഞിരുന്നു. 2016ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിമാനം, മന്ദാരം, ഉയരെ, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button