Cinema

‘ലോകയിൽ അവരെന്നെ അഭിനയിപ്പിച്ചത് ചതിയിലൂടെ, സിനിമയിൽ നിങ്ങൾ കണ്ടത് എന്റെ കൈയല്ല’

കല്യാണി പ്രിയദർശൻ, നസ്ളിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ലോക: ചാപ്ടർ വൺ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ‘ലോക’ നിർമ്മിച്ചത്. ബോക്സ് ഓഫീസിൽ തരംഗമായ ചിത്രത്തിന്റെ ആഗോള കളക്ഷൻ 300 കോടിയാണ്. കേരളത്തിൽ മാത്രം 120 കോടിയോളം ചിത്രം കളക്ട് ചെയ്തു.

ഇപ്പോഴിതാ ‘ലോക’യിലെ തന്റെ അതിഥി വേഷത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ചിത്രത്തിൽ ‘മൂത്തോൻ’ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ തന്നെ പറ്റിച്ചാണ് ഈ വേഷം ചെയ്യിച്ചതെന്നാണ് മമ്മൂട്ടി തമാശരൂപേണ പറയുന്നത്. ദി ഹോളിവുഡ് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.’സത്യത്തിൽ അവരെന്നെ ചതിച്ചതാണ്.

ആദ്യം ശബ്ദം നൽകാനാണ് ദുൽഖറിന്റെ മാനേജർ എന്നെ സമീപിച്ചത്. ‘വേണ്ട’ എന്ന് പറയുന്ന ഒറ്റ ഡയലോഗ് മാത്രമാണ് ഞാൻ നൽകിയത്. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോഴാണ് അതിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെന്നും ആ കൈ എന്റേതാണെന്നും അവർ പറയുന്നത്. ശരിക്കും പറഞ്ഞാൽ സിനിമയിൽ കാണിക്കുന്ന കൈ എന്റേതല്ല’- മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

വോയ്സ് ഓവറിൽ തുടങ്ങിയ കാര്യം പിന്നീട് ഒരു മുഴുനീള അതിഥി വേഷമായി മാറിയത് താൻ അറിഞ്ഞിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ‘എന്തായാലും ഇപ്പോൾ രണ്ടാം ഭാഗത്തിൽ അഭിനയിക്കണമെന്ന ഉത്തരവാദിത്ത്വം എന്റെ തലയിലാണ്. അതിൽ അഭിനയിക്കാൻ എനിക്ക് സമ്മതമാണെങ്കിൽ, എന്റെ പ്രതിഫലത്തിന്റെ കാര്യവും അവരെ എനിക്ക് ബോദ്ധ്യപ്പെടുത്തേണ്ടി വരും. ആ തുക കേട്ട് അവർക്ക് ബോദ്ധ്യം വരണം’.- മമ്മൂട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button