സാരിയിൽ അതീവ സുന്ദരിയായി എസ്തർ

സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി എസ്തർ അനിൽ. നീല നിറത്തിലുള്ള സാരി ധരിച്ചാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് എസ്തറിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. എസ്തറിന്റെ ലുക്ക് അടിപൊളിയായിട്ടുണ്ടെന്ന് ആരാധകർ കുറിക്കുന്നു.

അതേസമയം ‘ദൃശ്യം 3’യാണ് എസ്തറിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ‘ദൃശ്യ’ത്തിൽ നായകനായ ജോര്‍ജ്കുട്ടിയുടെ ഇളയമകളായാണ് എസ്തർ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ 12 വയസ്സായിരുന്നു എസ്തറിന് പ്രായം. അടുത്തിടെയാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും താരം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്തർ ലണ്ടനിലിൽ ഉപരിപഠനത്തിന് പോയത്.



