ഗ്ലാമറസ് ലുക്കിൽ മംമ്ത മോഹൻദാസ്; ബാലിയിലെ വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് നടി

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ‘മയൂഖ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മംമ്ത നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, ക്യാൻസർ രോഗത്തെ പോരാടി തോൽപ്പിച്ച ഏറെ പ്രചോദനപരമായ ജീവിതമാണ് മംമ്തയുടേത്. ഇപ്പോഴിതാ ബാലിയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.
പൂൾ ബെഡിൽ കിടക്കുന്ന മംമ്തയെയാണ് ചിത്രങ്ങളിൽ കാണുന്നത്. ഇളം നീല നിറത്തിലുള്ള ഡ്രസിൽ വളരെ സുന്ദരിയായി കാണപ്പെടുന്നുണ്ട്. ജീവിതത്തിലുണ്ടായ ഓരോ പ്രതിസന്ധികളും തന്റെ ഇച്ഛാശക്തികൊണ്ട് മറികടന്ന വ്യക്തിയാണ് മംമ്ത. മുന്നിലെത്തുന്ന ഓരോ കടമ്പയെയും വളരെ പോസിറ്റീവായി അവർ തരണംചെയ്യുന്നു. അതിന്റെ തെളിവ് കൂടിയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രവും. വളരെ സന്തോഷവതിയാണ് മംമ്തയെന്ന് ചിത്രത്തിൽ കാണാം.
ബസ് കണ്ടക്ടര്‍, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി, പാസഞ്ചര്‍, കഥ തുടരുന്നു, അന്‍വര്‍, റെയ്സ്, മൈ ബോസ്, ടു കണ്ട്രീസ്, തോപ്പില്‍ ജോപ്പന്, ഫോറൻസിക്, ലാൽ ബാഗ്, മ്യാവൂ, ജനഗണമന എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മമ്ത പ്രധാനവേഷങ്ങളിൽ എത്തിയിട്ടുണ്ട്. മലയാളത്തിനൊപ്പം തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലും മമ്ത അഭിനയിച്ചു. ഗായിക എന്ന രീതിയിലും ഏറെ ശ്രദ്ധേയയാണ് മംമ്ത. മലയാളത്തിൽ പ്രേംപാറ്റയാണ് അണിയറയിൽ ഒരുങ്ങുന്ന മംമ്തയുടെ ഏറ്റവും പുതിയ ചിത്രം.



