News

ഒരു മാസത്തേക്ക് 399 രൂപ, ഇനി എക്സ്‌ക്ലൂസിവ് കണ്ടന്റുകൾ മാത്രം; വേറെ വല്ല പണിക്കും പോയിക്കൂടെയെന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പരിചിതമായ മുഖമാണ് ആദിലയും നൂറയും. ലെസ്ബിയൻ കപ്പിളുകളായ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ബിഗ് ബോസ് സീസണിൽ മത്സരാർത്ഥികളായി എത്തിയതോടെ ഇരുവർക്കും വലിയ ജനപ്രീതിയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഇപ്പോൾ കപ്പിൾ വ്‌ളോഗിംഗും പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ആദിലയും നൂറയും ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ എക്സ്‌ക്ലൂസീവ് കണ്ടന്റുകൾ പങ്കുവയ്ക്കുമെന്ന സൂചനയാണ് ആദിലയും നൂറയും നൽകിയിരിക്കുന്നത്.399 രൂപയാണ് ഒരു മാസത്തെ സബ്സ്‌ക്രിപ്ഷൻ നിരക്ക്.

ഇതുവരെ 845 പേരാണ് നൂറയുടെ അക്കൗണ്ട് സബ്സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. 12 സ്റ്റോറികളും ഒരു പോസ്റ്റും നൂറ പങ്കുവച്ചിട്ടുണ്ട്. എന്തൊക്കെ കണ്ടന്റുകളാണ് പങ്കുവച്ചതെന്ന് അറിയാൻ വേണ്ടി ഒട്ടേറെ പേർ ഇനിയും പണം കൊടുത്ത് സബ്സ്‌ക്രൈബ് ചെയ്‌തേക്കാം. എന്നാൽ ആദിലയ്ക്ക് 503 സബ്സ്‌ക്രൈബേഴ്സ് ആയിട്ടുണ്ട്. ഇതുവരെ 31 സ്റ്റോറികളാണ് ആദില പങ്കുവച്ചത്.എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ഇതിനെ മോശമായാണ് പ്രതികരിക്കുന്നത്. ഇവർക്ക് ഇതിന്റെ ആവശ്യം ഇപ്പോഴുണ്ടോ, വേറെ വല്ല പണിക്കും പോയിക്കൂടെ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. നല്ല കണ്ടന്റുകൾ പങ്കുവയ്ക്കുകയാണെങ്കിൽ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന് ചിലർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button