Cinema

വിജയ് ഡിവോഴ്സാകും, 2 മാസത്തിൽ തൃഷയുമായി വിവാഹം ! വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച് മലയാളി

സോഷ്യൽ മീഡിയയുടെ വർത്തമാന കാലത്ത് എന്തെല്ലാം കാര്യങ്ങളാണ് ഞൊടിയിട കൊണ്ട് വൈറലായി മാറുന്നതെന്ന് പറയുക പ്രയാസകരമായ കാര്യമാണ്. വിവിധ കാര്യങ്ങളിലുള്ള പ്രവചനങ്ങൾ അടക്കം ഇക്കൂട്ടത്തിലുണ്ടായിരിക്കും. അത്തരത്തിലൊരു പ്രവചനം സത്യമായിരിക്കുന്നുവെന്ന കണ്ടെത്തലിലാണ് മലയാളികളായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. വിജയ്-സം​ഗീത ഡിവോഴ്സും തൃഷ-വിജയ് വിവാഹവുമാണ് ഈ പ്രവചനം. അതും മൂന്ന് വർഷം മുൻപുള്ളത് !.

ഫ്യൂചർ പ്രെഡിക്ഷൻ(മലയാളി) എന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ടിലാണ് വിജയിയെ കുറിച്ചുള്ള പ്രവചനം വന്നത്. ‘2026 ഇലക്ഷന്‍ കഴിഞ്ഞ ഉടനെ വിജയ് നിയമപരമായി ഡിവോഴ്സ് ആകും. രണ്ട് മാസത്തിനുള്ളില്‍ തൃഷയെ വിവാഹം കഴിക്കും’, എന്നായിരുന്നു പോസ്റ്റിലെ വാചകം. ഒപ്പം ലിഫ്റ്റിൽ തൃഷയും വിജയിയും നിൽക്കുന്നൊരു ഫോട്ടോയും ഉണ്ടായിരുന്നു. ഇതിപ്പോൾ ശരിയായല്ലോന്ന് പറഞ്ഞാണ് പോസ്റ്റ് വീണ്ടും വൈറലാകുന്നത്. ‘പോസ്റ്റിലെ കാര്യങ്ങൾ യഥാർത്ഥമാവും വിധമുള്ള കാര്യങ്ങളിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. എജ്ജാതി പ്രചവനം’, എന്ന് കുറിച്ചാണ് പോസ്റ്റ് ഷെയറുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു വിജയിയുമായി ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സം​ഗീത അയച്ച വക്കീൽ നോട്ടീസ് പുറത്തുവന്നത്. ഇത് വലിയ കോളിളക്കം ആയിരുന്നു തമിഴകത്ത് സൃഷ്ടിച്ചത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന പോയിന്റായിരുന്നു പ്രധാന കാരണം. അതാരാണെന്ന ചർച്ചകൾക്കൊടുവിൽ തൃഷ ആണെന്ന കണ്ടെത്തലിലായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു വഴിക്ക് നടക്കവെ കഴിഞ്ഞ ദിവസം തൃഷയും വിജയിയും ഒന്നിച്ച് പൊതുവേദിയിൽ എത്തി. നിർമാതാവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇത് ഊഹാപോഹങ്ങൾ ശരിവയ്ക്കുന്നതാണെന്നാണ് കമന്റുകൾ ഏറെയും വന്നത്. എന്തായാലും മലയാളിയുടെ പ്രവചനം കറക്ട് ആയ ഞെട്ടലിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button