ബിസ്മില്ല ചൊല്ലി മേഘ; അവൾ നോമ്പും എടുക്കും, ഞാൻ അമ്പലത്തിലും പോവും

കേരള സ്റ്റോറി 2 സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ചിത്രത്തിനെതിരെയുള്ള പോസ്റ്റുകൾക്കൊപ്പം ഇതാണ് തങ്ങളുടെ കേരള സ്റ്റോറി എന്ന് പറഞ്ഞ് സിനിമാ-സീരിയർ-രാഷ്ട്രീയക്കാരെല്ലാം രംഗത്തെത്തുകയും ചെയ്തു. അത്തരത്തിൽ തന്റെ കേരള സ്റ്റോറി എന്താണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം സൽമാനുള് ഫാരിസും ഭാര്യ മേഘ സൽമാനും.
നിസ്കാര ശേഷം മേഘയ്ക്ക് സൽമാൻ, ബിസ്മില്ല ചൊല്ലി കൊടുക്കുന്നതും ഇരുവരും ചേർന്ന് നോമ്പ് മുറിക്കുന്നതുമായി വീഡിയോയും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. “അവൾ എന്റെ കൂടെ നോമ്പും എടുക്കും, ഞാൻ അവൾടെ കൂടെ അമ്പലത്തിലും പോവും…ഇതാണ് ഞങ്ങളുടെ കേരളാ സ്റ്റോറി”, എന്നാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും ട്രാൽസിലേറ്റും ചെയ്തിട്ടുണ്ട്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. “രണ്ട് വ്യത്യസ്ത മതങ്ങൾ. എന്നാൽ പരസ്പരം പരിധികളില്ലാത്ത സ്നേഹവും ബഹുമാനവും, ഭർത്താവിന്റെ സ്നേഹം കൊതിക്കുന്ന എല്ലാരും ഇതുമായി പൊരുത്ത പെടും, ഇവിടെ എനിക്ക് രണ്ടു മനുഷ്യരെ മാത്രം കാണാൻ സാധിക്കുന്നു..സ്നേഹം മാത്രം കാണാൻ സാധിക്കുന്നു. എന്നും ഇതേ പോലെ മുന്നോട്ട് പോവട്ടെ, എന്നും ഇതുപോലെ ഇരിക്കട്ടെ”, എന്നിങ്ങനെ പോകുന്നു പ്രശംസകൾ കൊണ്ടുള്ള കമന്റുകൾ.
2025 ഫെബ്രുവരി 8ന് ആയിരുന്നു സൽമാൻ ഫാരിസും മേഘ മഹേഷും വിവാഹിതരായത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി താരങ്ങള്ഡ തന്നെ സന്തോഷ വിവരം പങ്കുവയ്ക്കുകയായിരുന്നു. കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് ഉള്ള ആളാണ് മേഘ. പിന്നീട് സീ കേരളത്തിലെ മിഴിരണ്ടിലും എന്ന സീരിയലിൽ നായികയായി എത്തി. ഇതിലെ നായകനായിരുന്നു സൽമാൻ. ഇവരുടെ മിനിസ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്കിടയിസ് വലിയ അംഗീകാരവും നേടി കൊടുത്തു. താരങ്ങൾ ജീവിതത്തിൽ ഒന്നിച്ച സന്തോഷവും അവർ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്തിരുന്നു.



