News

‘വിസ്‍മയത്തുമ്പത്തിലെ നയന്‍താരയെപ്പോലെ’; ഇത് രേണു സുധി തന്നെയോ?

മലയാളികള്‍ക്ക് സുപരിചിതമായ പേരുകളിലൊന്നാണ് ഇന്ന് രേണു സുധിയുടേത്. കോണ്ടെന്‍റ് ക്രിയേഷനിലൂടെ വൈറല്‍ ആയി മാറിയ താരം പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലും എത്തി. ബിഗ് ബോസിലൂടെ തനിക്കുണ്ടായിരുന്ന വിമര്‍ശകരെയും രേണു ആരാധകരാക്കി മാറ്റിയെന്ന് പറയാം. ബിഗ് ബോസ് രേണു സുധിയുടെ താരമൂല്യം ഉയര്‍ത്തിയിട്ടുമുണ്ട്.

ഷോയ്ക്ക് ശേഷവും ഉദ്ഘാടനങ്ങളും ഓണ്‍ലൈന്‍ കോണ്ടെന്‍റ് ക്രിയേഷനുമായി ജീവിതത്തിന്‍റെ തിരക്കുകളിലാണ് അവര്‍. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ഫോളോവേഴ്സിനോട് നിരന്തരം ആശയവിനിമയം ചെയ്യാറുമുണ്ട് അവര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ രേണു പങ്കുവച്ച ഒരു ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

തന്‍റെ തന്നെ ഒരു പഴയ ഫോട്ടോയാണ് രേണു സുധി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന് മുൻപൊരു രേണുസുധി ഉണ്ടായിരുന്നു’, എന്നാണ് ചിത്രത്തിന് അവര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ചിത്രത്തിന് വലിയ പ്രതികരണങ്ങളാണ് രേണുവിന്‍റെ ആരാധകരില്‍ നിന്നും ലഭിക്കുന്നത്. 15 മണിക്കൂറില്‍ 16,000 ല്‍ അധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘വിസ്മയത്തുമ്പത്ത് നയന്‍താരയെപ്പോലെയുണ്ട്’ എന്നാണ് ഫോട്ടോയ്ക്ക് താഴെ എത്തിയിരിക്കുന്ന കമന്‍റുകള്‍. ഈ കമന്‍റുകള്‍ക്ക് നിരവധി ലൈക്കുകളും ലഭിക്കുന്നുണ്ട്.

അന്തരിച്ച ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണ വര്‍ഷം തെറ്റിച്ച് പറഞ്ഞതിന് രേണു സുധി അടുത്തിടെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ താനൊരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യമാണ് അതെന്നും ജീവിതത്തിൽ നടന്നിട്ടുള്ള നല്ല കാര്യങ്ങളുടെ ദിവസങ്ങൾ മാത്രമേ ഓർമിക്കേണ്ടതുള്ളൂ എന്നുമായിരുന്നു രേണുവിന്‍റെ മറുപടി. ”നമ്മുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളിലെ വര്‍ഷങ്ങളല്ലേ ഓര്‍ക്കുന്നത്. ദുരന്തം നടന്ന വര്‍ഷങ്ങളൊന്നും നമ്മള്‍ ഓര്‍ക്കാനിഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് അതോര്‍മ്മയില്ല, അതിനുള്ള ഉത്തരം അതാണ്. എന്റെ വേണ്ടപ്പെട്ട ആള്‍ മരിച്ച ദിവസം ഞാനോര്‍ക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. അതേക്കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല”, രേണു സുധി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button