Cinema

‘അടിവസ്ത്രം മുതല്‍ എല്ലാം വാങ്ങിക്കൊടുത്തു, എന്നിട്ടും തിരികെ ലഭിച്ചത് ക്രൂര പീഡനം’ വെളിപ്പെടുത്തി നടി അർച്ചന ഗൗതം

മുൻ കാമുകനിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി അർച്ചന ഗൗതം. പ്രണയത്തിന്റെ കാര്യത്തിൽ താൻ ദുർബലയാണെന്നും കാമുകന് വേണ്ടി എല്ലാം ചെയ്തുനൽകിയിട്ടും തനിക്ക് തിരിച്ച കിട്ടിയത് ക്രൂരമായ പീഡനമാണെന്നും അർച്ചന ഗൗതം പറയുന്നു. അവൻ എത്ര ക്രൂരമായാണ് തന്നെ ഉപദ്രവിച്ചത് എന്ന തനിക്ക് തുറന്ന്പറയാൻ കൂടി കഴിയില്ലെന്ന് അർച്ചന പറയുന്നു.

“എന്നെ കണ്ടാല്‍ ബോള്‍ഡ് ആണെന്ന് തോന്നുമെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ഞാൻ ദുര്‍ബലയാണ്. അവനെ കാണാന്‍ അത്ര ഭംഗിയൊന്നും ഉണ്ടായിരുന്നില്ല. ഞാനാണ് അവനെ അണിയിച്ചൊരുക്കിയിരുന്നത്. ഞാന്‍ അവനെ ഹീറോയാക്കി. 24 മണിക്കൂറും അവന് വേണ്ടി മാറ്റിവച്ചു. അവന് വേണ്ടി എല്ലാം ചെയ്തു. അടിവസ്ത്രം മുതല്‍ ടി ഷര്‍ട്ട് വരെ എല്ലാം വാങ്ങിക്കൊടുത്തു. നൂറ് പുതിയ വസ്ത്രങ്ങള്‍ ഞാനവന് വാങ്ങികൊടുത്തിട്ടുണ്ട്” അർച്ചന പറയുന്നു.

“അത്രയൊക്കെ ചെയ്തിട്ടും എനിക്ക് തിരിച്ചു കിട്ടിയത് എന്തെന്ന് അറിയുമോ? ക്രൂരമായ ശാരീരിക പീഡനം. അവന്‍ എത്ര ക്രൂരമായാണ് എന്നെ തല്ലിയിരുന്നതെന്ന് പറയാന്‍ പോലും വയ്യ. ഒരു ദയയുമില്ലാതെ ചവിട്ടി. ഹോട്ടലില്‍ വച്ച് പോലും. ഞാന്‍ ബഹളം വച്ച് ആളെക്കൂട്ടുമെന്ന് പറയുമ്പോള്‍ കൂടുതല്‍ അടിക്കും. ഒരിക്കല്‍ അവന് ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് എന്നെ തല്ലി. അത് കണ്ട് പേടിച്ച് അവള്‍ ഓടിപ്പോയി. ആ സമയത്ത് എന്റെ മാനസികനില പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു, ഈയടുത്താണ് ഞാൻ അതിൽ നിന്നെല്ലാം പുറത്തുവന്നത്.” അർച്ചന ഗൗതം പറയുന്നു. ദി 50 റിയാലിറ്റി ഷോയിലായിരുന്നു അർച്ചനയുടെ പ്രതികരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button