News

ഇറാൻ – ഇസ്രയേൽ സംഘർഷം: ദുബായിൽ കുടുങ്ങി നടൻ അജിത് കുമാർ

ദുബായ്: ദുബായിൽ കുടുങ്ങി തമിഴ് നടൻ അജിത് കുമാർ. ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമപാത അടച്ചതിനെ തുടർന്നാണ് അജിത് ദുബായിൽ കുടുങ്ങിയത്. ദുബായിൽ നിന്നും ചെന്നൈയിലേക്ക് നടൻ വരാനിരിക്കെയാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജിത് ഉൾപ്പടെയുള്ളവർ നിലവിൽ സുരക്ഷിതരാണെന്നും അപകടസാധ്യതയില്ലെന്നും മാനേജൻ അറിയിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ സാധാരണ നിലയിലാകുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താൽ അജിത് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് മാനേജർ വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ റേസിങ്ങിനോടും തല്പരനാണ് അജിത് കുമാർ. ഇതിനോട് അനുബന്ധിച്ച് ദുബായിൽ എത്തിയതായിരുന്നു നടൻ. വരാനിരിക്കുന്ന റേസിംഗ് മത്സരങ്ങൾക്കായി അബുദാബിയിൽ വിപുലമായ പരിശീലനം നടത്തിവരികയാണ് അജിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button