Cinema

കരീനയുടെ റെഡ് കാർപെറ്റ് മാജിക്: ‘പ്രെറ്റി വുമൺ’ ലുക്കിൽ തിളങ്ങി താരം

കരീന ഇത്തവണ അണിഞ്ഞത് വെറുമൊരു വസ്ത്രമല്ല, ഫാഷൻ ഹിസ്റ്ററിയിലെ ഒരു അപൂർവ്വ വിന്റേജ് പീസാണ്. 1987-ൽ പ്രശസ്ത ഡിസൈനർ വിക്കി ടിയൽ രൂപകൽപ്പന ചെയ്ത ഈ ‘ബർഗണ്ടി റൂഷ്ഡ് ഗൗൺ’ കരീനയ്ക്ക് ഒരു റോയൽ ലുക്ക് നൽകി. ‘ഓഫ് ഷോൾഡർ’ സ്റ്റൈലും ‘സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈനും’ കൂടിയായപ്പോൾ സംഭവം കൂടുതൽ ഗ്ലാമറസ്സായി.

1990-ൽ പുറത്തിറങ്ങിയ ചിത്രം ‘പ്രെറ്റി വുമണി’ ൽ ജൂലിയ റോബർട്ട്സ് ധരിച്ച ചുവന്ന ഗൗണിന്റെ ഒരു പുതിയ പതിപ്പായിരുന്നു കരീനയുടെ ഈ വേഷം. ‘ഞാൻ ഒരു പ്രെറ്റി വുമൺ ആയതുപോലെ തോന്നി’ എന്നാണ് ഈ വസ്ത്രം അണിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കരീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

കരീനയുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റും സഹോദരിയുമായ റിയ കപൂറാണ് ഈ ലുക്ക് ഒരുക്കിയത്. ഗൗണിന്റെ പ്രത്യേകത ഒട്ടും ചോർന്നുപോകാതെ, എന്നാൽ കരീനയുടെ വ്യക്തിത്വം തെളിഞ്ഞുനിൽക്കുന്ന രീതിയിലുള്ള മിനിമൽ സ്റ്റൈലിംഗാണ് റിയ തിരഞ്ഞെടുത്തത്. വസ്ത്രത്തിന്റെ നിറത്തോടും ശൈലിയോടും നൂറുശതമാനം നീതി പുലർത്താൻ ഇതിലൂടെ സാധിച്ചു.

മിതത്വമാണ് സൗന്ദര്യമെന്ന് തെളിയിക്കുന്നതായിരുന്നു കരീനയുടെ ആഭരണങ്ങൾ. കഴുത്തിൽ വജ്രങ്ങളും റൂബികളും പതിപ്പിച്ച മനോഹരമായ ഒരു ചോക്കർ മാലയും കൈവിരലിൽ വലിയൊരു ഡയമണ്ട് മോതിരവും മാത്രമാണ് താരം ധരിച്ചത്. കമ്മലുകൾ ഒഴിവാക്കിയത് ഗൗണിന്റെ നെക്ക്‌ലൈനിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ സഹായിച്ചു.

പിങ്ക് ഷിമ്മറി ഐഷാഡോയും ബോൾഡ് റെഡ് ലിപ്സ്റ്റിക്കും ചേർന്നപ്പോൾ കരീനയുടെ മുഖത്തിന് കൂടുതൽ ലുക്ക് നൽകി. മുടി നടുവിൽ ഭാഗം വെച്ച് അഴിച്ചിട്ട സാധാരണ ഹെയർസ്റ്റൈലാണ് താരം പിന്തുടർന്നത്. ലളിതമായ ഈ ഹെയർസ്റ്റൈൽ താരത്തിന്റെ ആകെയുള്ള വിന്റേജ് ലുക്കിന് തികച്ചും അനുയോജ്യമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button