Cinema

മൂന്ന് മാസത്തെ പ്രണയം, അത് ബ്രേക്കപ് ആയപ്പോഴുണ്ടായ വേദനയില്‍ നിന്ന് പുറത്ത് കടക്കാന്‍ ആറ് മാസമെടുത്തു; ഐശ്വര്യ പറയുന്നു

വെളുത്ത നിറവും, ഗ്ലാമറാവാന്‍ തയ്യാറായ തെന്നിന്ത്യന്‍ നായികമാര്‍ക്ക് മാത്രമേ തമിഴ് സിനിമയില്‍ സ്ഥാനമുള്ളൂ എന്ന കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുമ്പോഴാണ് ഐശ്വര്യ രാജേഷ് തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായികയല്ല, നായികയുടെ കൂടെയുള്ള കൂട്ടുകാരിയുടെ റോള്‍ ചെയ്യാന്‍ പോലും സൗന്ദര്യമില്ല എന്ന് പറഞ്ഞ് അവഗണിച്ചവര്‍ക്ക് മുന്നില്‍ ഇന്ന് സംസ്ഥാന പുരസ്‌കാരമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഐശ്വര്യ രാജേഷ് നേടി

ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ്, പുലിമേട, എആര്‍എം തുടങ്ങിയ സിനിമകളിലൂടെ മലയാളിത്തിനും പരിചിതയായ നടി തന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും വിവാഹ സങ്കല്‍പങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുന്നു.

വിവാഹിതയാകാനുള്ള പ്ലാന്‍ ഇപ്പോഴില്ല എന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്. ഞാന്‍ അതിനെ കുറിച്ച് ആലോചിക്കുന്നതേയില്ല എന്നതാണ് സത്യം. വര്‍ക്കുണ്ട്, തിരക്കുകളാണ്, വിവാഹത്തെ കുറിച്ച് ആലോചിക്കാനുള്ള സമയമില്ല. കൊവിഡ് കാലത്ത് മാത്രമാണ്, ഒരു ബോയ് ഫ്രണ്ട് അല്ലെങ്കില്‍ ഒരു പാര്‍ട്ണര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ചത്. അന്ന് വര്‍ക്കില്ല, മറ്റൊരു തിരക്കുകളുമില്ല. ഒരു കൂട്ടുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്.

ഒരു റിലേഷന്‍ഷിപ്പിലേക്ക് കടക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ ഇപ്പോള്‍ പേടിയാണ്. എന്റെ ബ്രേക്കപ്പില്‍ നിന്ന് കിട്ടിയ ഹാര്‍ട്ട്‌ബ്രേക്ക് അത്രയും വലുതായിരുന്നു. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരുപാട് സമയമെടുത്തു. പ്രത്യേകിച്ചും ഒരു റിലേഷന്‍ഷിപ്. ആ ബന്ധം ആകെ മൂന്ന് മാസം മാത്രമേയുണ്ടായിരുന്നുള്ളൂ, പക്ഷേ അതിന്റെ ബ്രേക്കപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ആറേഴ് മാസം എടുത്തു. അത്രയും പെയിന്‍ഫുള്‍ ആയിരുന്നു അത്.

പിന്നീട് എന്തിനായിരുന്നു എന്ന് ചിന്തിച്ചിരുന്നുവെങ്കിലും അന്ന് എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അത്. ഒരു റിലേഷന്‍ഷിപ്പില്‍ ആയിക്കഴിഞ്ഞാല്‍ ഞാന്‍ ഒരുപാണ് ഇമോഷന്‍ ഇന്‍വെസ്റ്റ് ചെയ്യും, അത്രയധികം അതിലേക്ക് എന്നെ ഇന്‍വെസ്റ്റ് ചെയ്തു കഴിയുമ്പോള്‍ ബ്രേക്കപ് തരുന്ന വേദന സഹിക്കാന്‍ പ്രയാസമാവും- എന്നാണ് ഐശ്വര്യ രാജേഷ് പറഞ്ഞത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button