എത്രയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും പറ്റില്ല, ഭര്‍ത്താവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് സമാന്ത റുത്ത് പ്രഭു

ജനുവരി 31 കഴിയുന്നതോടെ രാജ് നിഡിമോരുവിനൊപ്പമുള്ള സമാന്ത റുത്ത് പ്രഭുവിന്റെ രണ്ട് മാസത്തെ വിവാഹ ജീവിതം വിജയകരമായി പൂര്‍ത്തിയാവുന്നു. ജിസംബര്‍ 1 നായിരുന്നു നടി സമാന്ത റുത്ത് പ്രഭുവിന്റെയും സംവിധായകന്‍ രാജ് നിഡിമോരുവിന്റെയും വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള പ്രണയ നിമിഷങ്ങളോ, മറ്റ് വിശേഷങ്ങളോ ഒന്നും തന്നെ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ ജനുവരി മാസത്തെ വിശേഷങ്ങള്‍ എല്ലാം ചിത്രങ്ങളിലൂടെ അരിയിക്കുന്നു.
ശൈമാലി ഡിയ്‌ക്കൊപ്പമുള്ള ബന്ധമൊഴിവാക്കി രാജ് നിഡിമോരു സമാന്തയെ വിവാഹം ചെയ്തതില്‍ വ്യാപകമായ സൈബര്‍ അറ്റാക്ക് ഉണ്ടായിരുന്നു. സുഹൃത്തായി രാജ് നിഡിമോരുവിനും ഭാര്യയ്ക്കുമൊപ്പം കൂടിയ സമാന്ത അവരുടെ വിവാഹ ബന്ധം തകര്‍ക്ക് രാജ് നിഡിമോരുവിനെ സ്വന്തമാക്കി എന്ന പേരില്‍ സിലിബ്രിറ്റികളടക്കം പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടൊക്കെയാവാം സന്തോഷ നിമിഷങ്ങളൊന്നും സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാതിരുന്നത്.
എന്നാല്‍ എത്രയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും രാജ് നിഡിമോരുവുമായുള്ള വിവാഹ ബന്ധത്തില്‍ താന്‍ ഹാപ്പിയാണ് എന്ന് കാണിക്കുന്നതാണ് പുതിയ ചിത്രങ്ങള്‍. ജനുവരി ഇതിനോടകം എന്റെ ഹൃദയത്തില്‍ ഇടം നേടിയെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സമാന്ത കുറിച്ചിരിയ്ക്കുന്നത്. ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്കിടയിലെ മനോഹരമായ നിമി,ം എന്നതിനപ്പുറം, കൂടുതലും പ്രൊഫഷണല്‍ ബെയ്‌സ്ഡ് ആണ് സമാന്ത പങ്കുവച്ച ചിത്രങ്ങള്‍.



