16കാരിയായ നായികയുമായി നടന്റെ ഇന്റിമേറ്റ് രംഗം, സീരിയലിനെതിരെ വിമർശനം

പതിനാറുകാരിയായ നായികയുടെ ഇന്റിമേറ്റ് രംഗം ചിത്രീകരിച്ച ഹിന്ദി സീരിയലിനെതിരെ വിമർശനം. ദംഗൽ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ റിംജിം- ഛോട്ടി ഉമർ ബഡാ സഫർ’ എന്ന സീരിയലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. സീരിയലിൽ യഷിക ശർമ്മ എന്ന പ്രായപൂർത്തിയാകാത്ത നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിന് നടൻ ഹിമാൻഷു അവാസ്തിക്കെതിരെയും വിമർശനമുണ്ട്. കൗമാരക്കാരിയും മുതിർന്നയാളും തമ്മിലുള്ള പ്രണയബന്ധമാണ് സീരിയലിന്റെ ഇതിവൃത്തം.
16 വയസുള്ള യാഷിക ശർമ്മയും 24 വയസുള്ള ഹിമാൻഷു അവാസ്തിയും തമ്മിലുള്ള രംഗമാണ് ചീത്രീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത നായികയും മുതിർന്ന നടനും തമ്മിലുള്ള ഓൺസ്ക്രീൻ ഇന്റിമസി രംഗങ്ങൾക്കെതിരെ വലിയ വിമർശനമാണ് സീരിയലിലെ അണിയറ പ്രവർത്തകർക്കെതിരെ ഉയരുന്നത്. സീരിയൽ പ്രൊഡക്ഷൻ ഹൗസ് രാജ്യത്തെ നിയമങ്ങളോ ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങളോ പാലിക്കുന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്.
ബാലതാരങ്ങളെയും പ്രായപൂർത്തിയാകാത്ത നടീനടൻമാരെ. അഭിനയിപ്പിക്കുമ്പോൾ കർശന വ്യവസ്ഥകൾ പാലിക്കപ്പെടണമെന്നും നിർദ്ദേശം ഉയർന്നു. എന്തിനാണ് ഇത്തരം വേഷങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാസ്റ്റ് ചെയ്യുന്നതെന്നും ചിലർ ചോദിക്കുന്നു. സീരിയലിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം കടുത്തത്. സീരിയലുകളും സെൻസറിംഗിന് വിധേയമാകണമെന്നും കുട്ടികളെ ഇത്തരം രംഗങ്ങളിൽ അഭിനയിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും അഭിപ്രായമുയരുന്നുണ്ട്.



