Cinema

‘ചുംബന വീരൻ’ എന്ന ഇമേജ് ഞാൻ പരമാവധി ഉപയോഗിച്ചു; തുറന്നു പറഞ്ഞ് ഇമ്രാൻ ഹാഷ്മി

ഒരുകാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ മനകവർന്ന താരമാണ് ഇമ്രാൻ ഹാഷ്മി. ആഷിഖ് ബാനായ എന്ന ഒരൊറ്റ ഗാനത്തിലൂടെ കേരളത്തിലും താരം നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. റിലീസാവുന്ന മിക്ക സിനിമകളിലും ചുംബന രംഗങ്ങൾ ഉള്ളത്കൊണ്ട് തന്നെ ചുംബന വീരൻ എന്ന ടാഗ്‌ലൈനിൽ താരം അറിയപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇമ്രാൻ ഹാഷ്മി. ചുംബന രംഗങ്ങൾ ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ മികച്ച വാണിജ്യ വിജയങ്ങൾ ആയത്കൊണ്ട് അത്തരമൊരു ഇമേജ് താൻ പരമാവധി ഉപയോഗിച്ചുവെന്നാണ് ഇമ്രാൻ ഹാഷ്മി പറയുന്നത്.

“ചുംബനരംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നു. ആ പ്രതിച്ഛായ ഞാനും പരമാവധി ഉപയോഗിച്ചു. മാർക്കറ്റിങ്ങിലൂടെ ഞങ്ങൾ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു.” ഇമ്രാൻ ഹാഷ്മി പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ പ്രതികരണം.

2003 ൽ പുറത്തിറങ്ങിയ ഫൂട്ട്പാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ അരങ്ങേറ്റം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹഖ് ആയിരുന്നു ഇമ്രാൻ ഹാഷ്മിയുടെ ഏറ്റവും പുതിയ ചിത്രം. അഡ്വ. മുഹമ്മദ് അബ്ബാസ് ഖാൻ എന്ന കഥാപാത്രമായാണ് ഹഖിൽ ഇമ്രാൻ ഹാഷ്മി എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button