Cinema

‘അനുവാദമില്ലാതെ അരയിൽ കൈവച്ച് ഫോട്ടോയെടുത്തു, പരിപാടിക്കിടെ അശ്ലീല ആംഗ്യം കാണിച്ചു

പരിപാടിക്കായി വേദിയിലേക്ക് പ്രവേശിക്കുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി ബോളിവുഡ് നടി മൗനി റോയ്. ഹരിയാനയിലെ കർണാലിൽ നടന്ന പരിപാടിക്കിടെയാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. ഇൻസ്റ്റഗ്രാം പോസ്‌റ്റിലൂടെയാണ് താരം ദുരനുഭവം പങ്കുവച്ചത്. വേദിക്കരികിലുണ്ടായിരുന്ന പുരുഷന്മാർ അനുവാദം കൂടാതെ തന്റെ അരയിൽ സ്‌പർശിച്ചെന്നും അശ്ലീല ആംഗ്യങ്ങൾ കാണിച്ചെന്നുമാണ് നടി ആരോപിച്ചത്. അപ്പൂപ്പന്മാരാകാൻ പ്രായമുണ്ടായിരുന്നവർ പോലും കൂട്ടത്തിലുണ്ടായിരുന്നെന്ന് നടി പറയുന്നു.

അനുവാദമില്ലാതെ എന്റെ അരയിൽ കൈവച്ച് പലരും ഫോട്ടോയെടുത്തു. കൈമാറ്റാൻ ആവശ്യപ്പെട്ടിട്ടും അവർ അത് അനുസരിച്ചില്ല. ഇത് എന്നെ അസ്വസ്ഥയാക്കി. പിന്നാലെ വേദിയിൽ എന്റെ പ്രോഗ്രാം ആരംഭിച്ചതോടെ അപ്പൂപ്പന്മാരാകാൻ പ്രായമുള്ള രണ്ട് പേർ മുന്നോട്ട് വന്നു. അവർ അശ്ലീല പരാമർശങ്ങളും ആംഗ്യങ്ങളും എനിക്ക് നേരെ ഉണ്ടായി. ചെയ്യരുതെന്ന് അവരോടെനിക്ക് അപേക്ഷിക്കേണ്ടി വന്നു’ മൗനി റോയ് കുറിച്ചു.

പരിപാടിക്കിടെ ചിലർ തന്റെ വീഡിയോ അശ്ലീലമായ രീതിയിൽ പകർത്തിയെന്നും മൗനി ആരോപിക്കുന്നു.ഹിന്ദി ടെലിവിഷൻ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ് മൗനി റോയ്. 2006ൽ ‘ക്യുങ്കി സാസ് ഭി കഭി ബഹു തി’ എന്ന ചിത്രത്തിലൂടെയാണ് മൗനി അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. നാഗിൻ എന്ന അമാനുഷൻ ത്രില്ലർ പരമ്പരയിലെ ആദ്യ രണ്ട് ഭാഗങ്ങളിൽ അഭിനയിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മൗനി മാറിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button