അന്ന് പ്രതികരിക്കാത്തതിൽ ഒരു കാരണമുണ്ട്’ കലാഭവൻമണിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ;ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ദിവ്യാ ഉണ്ണി. സിനിമയിൽ താരം ഇപ്പോൾ അഭിനയിക്കുന്നില്ലെങ്കിലും നൃത്തരംഗത്ത് സജീവമായി നിലകൊള്ളുകയാണ്. അന്തരിച്ച നടൻ കലാഭവൻ മണിയുമായി ബന്ധപ്പെട്ട് ദിവ്യാ ഉണ്ണിക്കുനേരെ വിവിധതരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. കലാഭവൻ മണിയോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചുവെന്നായിരുന്നു വിമർശനം. വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടെങ്കിലും ഇന്നും ഇതിന്റെ പേരില്‍ ദിവ്യാ ഉണ്ണി ക്രൂശിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ ആ വിമർശനങ്ങളിൽ ദിവ്യാ ഉണ്ണി പ്രതികരിച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ വിശദീകരണം നൽകിയിരിക്കുന്നത്.
കലാഭവൻ മണിയോടൊപ്പം ഞാൻ അഭിനയിക്കില്ലെന്ന തരത്തിലുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. അന്ന് അദ്ദേഹം തന്നെ അതിനുപിന്നിലെ കാരണങ്ങളും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ വിമർശനങ്ങളിൽ ഞാൻ വീണ്ടും പ്രതികരിക്കുകയാണെങ്കിൽ എന്നെ വീണ്ടും വിമർശിക്കാനും പിന്തുണയ്ക്കാനും ഒരുപാട് ആളുകൾ വരും. എന്തിനാണ് അങ്ങനെയൊരു അവസ്ഥ വീണ്ടും ഉണ്ടാക്കുന്നത്. അത് വീണ്ടും കുത്തിപ്പൊക്കാൻ അവസരം കൊടുക്കണ്ടല്ലോ. ഞാനൊരു സ്ഥലത്തും അതിനുള്ള പ്രതികരണം കൊടുത്തിട്ടില്ല.
മൗനമായിട്ട് ഇരിക്കാറാണുള്ളത്. എന്റെ പ്രിയപ്പെട്ടവർ പ്രതികരിക്കാനാണ് പറയുന്നത്. എന്നിട്ടും അത് ന്യായീകരിക്കാൻ ഞാൻ പോയിട്ടില്ല. ആ പ്രശ്നം ഇപ്പോഴും എന്നെ വേട്ടയാടുകയാണ്’- ദിവ്യാ ഉണ്ണി പറഞ്ഞു.അടുത്തിടെ സംവിധായകൻ വിനയനും ദിവ്യാ ഉണ്ണിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. ‘കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലെന്നു ഒരു നടി പറഞ്ഞെന്ന് വിനയന്‍ സാര്‍ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?’-എന്നായിരുന്നു വിനയനുനേരെ ഉയർന്ന ചോദ്യം. എന്നാലിത് ഇത് ആ സിനിമയല്ലെന്നും ആ നടി ദിവ്യാ ഉണ്ണി അല്ലെന്നുമാണ് വിനയന്‍ പറഞ്ഞത്.



