Cinema

‘കാവ്യയുടെ സിനിമയിൽ പൃഥ്വിരാജ് നടനായി’, അവന്റെ വളർച്ച ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മല്ലിക പറഞ്ഞതായി സംവിധായകൻ

മലയാള സിനിമയിലെ താരകുടുംബമാണ് നടി മല്ലികാ സുകുമാരന്റേത്. അടുത്തിടെ അവരുടെ ഇളയമകനും നടനുമായ പൃഥ്വിരാജിനെതിരെ വിവിധ തരത്തിലുള്ള ആരോപണങ്ങളാണ് ഉയർന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ടും താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്നങ്ങളും ചർച്ചയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് മല്ലികാ സുകുമാരന്റെ സ്വഭാവത്തെക്കുറിച്ച് യൂട്യൂബ് ചാനലിൽ പറഞ്ഞിരിക്കുകയാണ്.

സാസ്‌കാരിക നിശബ്ദതയെ എതിർക്കുന്ന നടിയാണ് മല്ലികാ സുകുമാരൻ. അതുകൊണ്ട് പലർക്കും അവരെ ഭയമാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വിട്ടയച്ചപ്പോൾ മല്ലിക ഒരു കാര്യം ചോദിച്ചിരുന്നു. അയാളല്ലെങ്കിൽ പിന്നെ ആരാണെന്നാണ് അവർ ചോദിച്ചത്. അയാളെ കണ്ടുപിടിക്കേണ്ടേയെന്നും മല്ലിക ചോദിച്ചു. ശത്രുക്കളുണ്ടാകുമെന്ന ഉത്തമ ബോധമുണ്ടായിട്ടും മല്ലികയും മക്കളും അതിജീവിതയോടൊപ്പം ഉറച്ചുനിന്നു.

ഒപ്പം നിന്നതിനുശേഷം അവർ കാലുമാറിയതുമില്ല.ഡബ്ല്യൂസിസിയോടൊപ്പം മല്ലിക നിന്നെങ്കിലും അവരുടെ തെ​റ്റുകളെയും ചൂണ്ടിക്കാണിച്ചിരുന്നു. ഹേമാ കമ്മി​റ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ താരസംഘടനയായ അമ്മയിൽ ഒരു രഹസ്യകമ്മിറ്റിക്ക് രൂപം നൽകി. ശേഷം പ്രശ്നങ്ങൾ അനുഭവിച്ച നടിമാർ യഥാർത്ഥ കാരണം അവർക്കുമുന്നിൽ തുറന്നുപറഞ്ഞ്. ഇതിന്റെ വിവരങ്ങളടങ്ങിയ മെമ്മറി കാർഡ് എവിടെ പോയെന്നും ആർക്കുമറിയില്ല. ഇതിനെതിരെ മല്ലിക ശക്തമായി രംഗത്തെത്തുകയായിരുന്നു.

അമ്മയിൽ നടക്കുന്ന പല അനീതികളും തുറന്നുപറയുന്നതുകൊണ്ട് മല്ലികയ്‌ക്കെതിരെ ഒരു വലിയ ശത്രുനിര തന്നെയുണ്ട്. അവരൊരു ലൂസ് ടോക്കറാണെന്നാണ് ചിലർ പറയുന്നത്.നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്ന് ദിവസം തന്നെ ചില നടിമാർ സഹപ്രവർത്തകർക്ക് അത്താഴവിരുന്ന നടത്തിയതിലും മല്ലിക വിമർശനം ഉയർത്തിയിരുന്നു. ഇവരുടെ വായ അടയ്ക്കണമെങ്കിൽ ആദ്യം പൃഥ്വിരാജിനെ ഒതുക്കണമെന്ന തന്ത്രം എടുത്തു. അത് ഇന്നും നിലനിൽക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ സിനിമാരംഗത്തുള്ള മുന്നേ​റ്റം അവരെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്. ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ലെന്നും കാവ്യ നായികയായ അനന്തഭദ്രം സിനിമ റിലീസ് ചെയ്തതുമുതൽ പൃഥ്വിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി മല്ലിക അറിഞ്ഞിരുന്നു. ഇന്നുവരെ ദിലീപിനോട് മല്ലിക ഇക്കാര്യം ചോദിച്ചിട്ടില്ല. ദിലീപിന്റെ ചിത്രമായ ഭഭഭയിൽ പൃഥ്വിരാജിനെ കളിയാക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതിലും മല്ലിക പ്രതികരിച്ചിരുന്നു’– ആലപ്പി അഷ്‌‌റഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button