‘ശബരിമലയിൽ നൃത്തം ചെയ്തു; നടി സുധാ ചന്ദ്രൻ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യം’

അടുത്തിടെ ഒരു ആത്മീയ പരിപാടിയില്‍ അതീവ വികാരാധീനയായി നൃത്തം ചെയ്യുകയും കരയുകയും ചെയ്തിരുന്ന നടി സുധാ ചന്ദ്രന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. സുധാ ചന്ദ്രനെ വിമര്‍ശിച്ച് നിരവധിയാളുകളും രംഗത്തെത്തുകയുണ്ടായി. ഇതിനുപിന്നാലെ തനിക്കാരെയും ബോധിപ്പിക്കാനില്ലെന്ന തരത്തില്‍ നടി പ്രതികരിക്കുകയുണ്ടായി,? ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് തന്റെ പുതിയ വീഡിയോയില്‍ സുധാ ചന്ദ്രന്റെ ജീവിതത്തെക്കുറിച്ചും ഇതുവരെ വെളിപ്പെടുത്താത്ത ചില രഹസ്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.
ആത്മവിശ്വാസം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ധീരവനിതയാണ് സുധാ ചന്ദ്രന്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ മൂന്നുവയസുമുതല്‍ നൃത്തം പഠിച്ച് തുടങ്ങിയത്. അവര്‍ ജീവിതം സന്തോഷത്തോടെ നയിക്കുമ്പോഴാണ് ബസപകടത്തില്‍ പെടുന്നത്. മ?റ്റുമാര്ഗങ്ങളില്ലാതെയാണ് സുധാ ചന്ദ്രന്റെ ഇന്‍ഫെക്ഷനായ ഒരു കാല് മുറിച്ചുമാറ്റിയത്. പിന്നീടും നൃത്തം ചെയ്യണമെന്ന മോഹം അവര്‍ക്കുണ്ടായി. തുടര്‍ന്നും ‘ജയ്പൂര്‍ കൃത്രിമ കാല്’ ഘടിപ്പിച്ച് അവര്‍ നൃത്തം ചെയ്തു. കൃത്രിമ കാലില്‍ ചുവടുവയ്ക്കുമ്പോള്‍ ചോരയൊലിക്കുന്ന അവസ്ഥയായിരുന്നു. എന്നിട്ടും തോ?റ്റുകൊടുക്കാന് അവര്‍ തയ്യാറായില്ല.
അത്തരത്തില്‍ ഏകദേശം മൂന്നുമണിക്കൂറാണ് അവര്‍ നിറഞ്ഞ സദസിനുമുന്നില്‍ നൃത്തം ചെയ്തത്. പിന്നീട് സുധാ ചന്ദ്രന്റെ പ്രശസ്തി ലോകമെങ്ങും പ്രചരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അവര്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ അവര്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. സുധാ ചന്ദ്രന്റെ ഡേ?റ്റിനായി നിര്‍മാതാക്കളും സംവിധായകരും കാത്തുനില്‍ക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ആറ് ഭാഷകളിലായി അവര്‍ അഭിനയിച്ചു.യാത്രയില്‍ അവര്‍ക്ക് കൂടുതല്‍ വേദന അനുഭവപ്പെടുന്നത് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കായി കൃത്രിമ കാല് അഴിച്ചുമാ?റ്റുമ്പോഴാണ്. അത് ഒഴിവാക്കാനായി അവര്‍ പ്രധാനമന്ത്രിയോട് കത്തെഴുതി അപക്ഷിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍, സുധാ ചന്ദ്രന് നമ്പിനാര്‍ കെടുവത്തില്ലേ എന്ന ചിത്രത്തിനായി ശബരിമലയിലെ പതിനെട്ടാംപടിയില്‍ കയറി നൃത്തം ചെയ്തെന്നുപറഞ്ഞ് വിവാദമായി. ഇതിനെതിരെ കേസുമുണ്ടായി. ഇതിനെതിരെ സുധാ ചന്ദ്രന് വിശദീകരണവും നല്കി. കേട്ട വാര്‍ത്ത സത്യമല്ലെന്നും ചെന്നൈയില്‍ ഒരു സ്?റ്റുഡിയോയില്‍ സെ?റ്റിട്ടാണ് ചിത്രീകരണം നടത്തിയതെന്നും പറഞ്ഞു.അവരുടെ ജീവിതത്തിലുടനീളം ഇത്തരം ശ്രദ്ധിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.സുധാ ചന്ദ്രന്റെ വിവാഹവും ഇതുപോലെ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് 30 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് മക്കളില്ല. ഇതിനുപിന്നില്‍ വെളിപ്പെടുത്താന്‍ കഴിയാത്ത രഹസ്യങ്ങളുണ്ടെന്ന് സുധാചന്ദ്രന് പറയുന്നു’- ആലപ്പി അഷ്റഫ് പറഞ്ഞു.



