Cinema

‘ടോക്സിക്’ ടീസർ വിവാദം; നടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു

അടുത്തിടെയാണ് സൂപ്പർ താരം യാഷിന്റെ പുതിയ ചിത്രം ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സി’ന്റെ ടീസർ പുറത്തുവന്നത്. യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. യാഷ് അവതരിപ്പിക്കുന്ന റായ എന്ന കഥാപാത്രത്തിന്റെ ഇൻ‌ട്രോ ആണ് ടീസറിലെ ഉള്ളടക്കം. സെക്സ് രംഗങ്ങളും ആക്ഷനും നിറഞ്ഞ ടീസറാണ് പുറത്തിറങ്ങിയത്. ഇതിന്റെ പേരിൽ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഇപ്പോഴിതാ ടീസറിലെ ഇന്റിമേറ്റ് രംഗം വിവാദമായതിന് പിന്നാലെ അതിൽ അഭിനയിച്ച നടി ബിയാട്രിസ് ടൗഫെൻബാച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ അടക്കം ടീസറിലെ ഈ രംഗത്തിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടിയുടെ നീക്കം. ബ്രസീലിൽ നിന്നുള്ള നടിയും മോഡലുമാണ് ടീസറിൽ യഷിനൊപ്പം അഭിനയിച്ച ബിയാട്രിസ് ടൗഫെൻബാച്ച്. 2014 മുതൽ മോഡലിംഗ് കരിയർ ആരംഭിച്ച ബിയാട്രിസ് നല്ലൊരു ഗായിക കൂടിയാണ്. ‘

സെമിത്തേരി ഗേൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഗീതു മോഹൻദാസ് ബിയാട്രിസിനെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തിയത്.കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ മാർച്ച് 19ന് റിലീസ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി പി അബിദ് പ്രൊഡക്ഷൻ ഡിസെെനും നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button