വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ഓണം റിലീസ്

വിസ്മയ മോഹൻലാൽ നായികയാകുന്ന ‘തുടക്കം’ എന്ന ചിത്രം ഓണം റിലീസായി എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസിന്റെ സൂചനകൾ പുറത്തു വരുന്നത്. ഒരു ബസിന്റെ വിൻഡോ സീറ്റിലിരുന്ന് അനന്തതയിലേക്ക് നോക്കി ഇരിക്കുന്ന വിസ്മയയെ പുതിയ പോസ്റ്ററിൽ കാണാം. ‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷിനെയും പോസ്റ്ററിൽ കാണാം.
’2018′ എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്. സഹോദരൻ പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് എത്തുന്നത് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
എഴുത്തുകാരിയും ചിത്രകാരിയും ആയ വിസ്മയയുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാ സമാഹാരം മുൻപ് ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.



