ഒരുകാലത്ത് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടിയായിരുന്നു മീര ജാസ്മിന്; ഇപ്പോൾ പുതിയ ചിത്രത്തിലൂടെ ആരാധകരെ ഞെട്ടിച്ചു നടി

മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിന്. ഒരുകാലത്ത് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടിയായിരുന്നു മീര ജാസ്മിന്. മലയാള സിനിമ ഇന്നത്തെ അത്രയൊന്നും പുരോഗമപക്ഷത്തിലല്ലാതിരുന്ന കാലത്തും ശക്തമായ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട് മീര ജാസ്മിന്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മീരയെ തേടിയെത്തിയിട്ടുണ്ട്.
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മീര ജാസ്മിന് കടന്നു വന്നത്. അക്കാലത്ത് മീര ജാസ്മിന് ഏറ്റവും വലിയ പിന്തുണ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ആയിരുന്നു. തന്റെ ഗോഡ്ഫാദര് ആയിരുന്നു അദ്ദേഹമെന്നാണ് മീര ജാസ്മിന് പറഞ്ഞത്.
സിനിമ രംഗത്തേക്ക് കടന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് അപകസാധ്യതകളുണ്ട്. താന്‍ പെട്ട ചില അവസ്ഥകളുണ്ട്. പല സന്ദര്‍ഭങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്. അവിടെയൊക്കെ തനിക്ക് ശക്തിയായി നിന്നത് ലോഹിതദാസ് ആണെന്നാണ് മീര പറഞ്ഞിട്ടുള്ളത്. അദ്ദേഹം തനിക്ക് നല്‍കിയൊരു ഉപദേശവും മുമ്പ് മീര പങ്കിട്ടിരുന്നു.
”നാളെ നീ വലിയ നടിയാകും. പല ഭാഷകളില്‍ അഭിനയിക്കും. പക്ഷെ ഒരിക്കലും നീ മദ്യത്തിന് അടിമയാകാന്‍ പാടില്ല. ആദ്യം നേരം പോക്ക് പോലെ മദ്യം കുടിക്കും. വലിയ ആളുകളല്ലേ ഓഫര്‍ ചെയ്യുന്നത്, എങ്ങനെ നിരസിക്കുമെന്ന് കരുതി കമ്പനി കൊടുക്കും. പക്ഷെ നാളെ നിനക്കൊരു മോശം സമയം വരുമ്പോള്‍ നീ ആശ്രിയിക്കാന്‍ പോകുന്നത് ഇതായിരിക്കും അങ്ങനെ ജീവിതം നശിച്ച പല നടിമാരുമുണ്ട്. എഴുതി വെച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു” മീര ജാസ്മിന് പറയുന്നു.
”ഇങ്ങനെ പറഞ്ഞ് തന്നൊരാള്‍ തനിക്ക് ദൈവമാണ്. ആരൊക്കെ ഗോസിപ്പ് പറഞ്ഞാലും കളിയാക്കിയാലും ലോഹിതദാസ് തന്റെ ഗുരുസ്ഥാനത്തുള്ളയാളാണെന്നും അതില്‍ മാറ്റമില്ലെന്നും അന്ന് മീര ജാസ്മിന് വ്യക്തമാക്കി. പലരും എന്നെ കളിയാക്കിയിട്ടുണ്ട്. ഒരു ഗുരുവും ശിഷ്യയും, വലിയ ഷോ ഓഫ് എന്ന് പറഞ്ഞു. സിനിമാ രംഗത്തേക്ക് വന്നപ്പോള്‍ തനിക്ക് നല്ല ഉപദേശങ്ങള്‍ തന്നത് അദ്ദേഹമാണ്. അതുകൊണ്ടായിരിക്കാം താന്‍ വലിയ പ്രശ്നങ്ങളില്ലാതെ കരിയറില്‍ നിലനിന്നത്” എന്നും മീര പറയുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് മീര ജാസ്മിന്. മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. ഹൃദയപൂര്‍വ്വത്തിലെ അതിഥി വേഷത്തിലാണ് മീര ജാസ്മിനെ ഒടുവില്‍ സ്ക്രീനില്‍ കണ്ടത്. കന്നഡ ചിത്രം യുവേഴ്സ് സിന്‍സിയര്‍ലി റാം ആണ് പുതിയ സിനിമ. നെറ്റ്ഫ്ളിക്സിന്റെ ടെസ്റ്റിലും പോയ വര്‍ഷം അഭിനയിച്ചിരുന്നു.



