Cinema

‘ആ ചിത്രത്തിൽ ഞാനും മഞ്ജുവും ചേർന്ന് അഭിനയിച്ചൊരു സീനുണ്ട്, അത് കാണുമ്പോൾ ഇപ്പോഴും വിഷമിക്കാറുണ്ട്’

1996ൽ സുന്ദർ ദാസ് സംവിധാനം ചെയ്ത് തീയേറ്ററുകളിൽ വൻവിജയമായി മാറിയ സിനിമയായിരുന്നു സല്ലാപം. ദിലീപും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം പ്രണയത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും കഥ പറയുന്നതാണ്. ആ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സല്ലാപത്തിൽ അഭിനയിച്ച സീനുകളോർത്ത് ഇപ്പോഴും വിഷമിക്കാറുണ്ടെന്നും ദിലീപ് പറഞ്ഞു.

സല്ലാപത്തിൽ അഭിനയിച്ചതോർത്ത് ഇപ്പോഴും വിഷമിക്കാറുണ്ട്. അതിൽ ഞാനും മഞ്ജു വാര്യരും ചേർന്ന് ചെയ്യുന്ന ഒരു സീനുണ്ട്. എന്റെ ഒ​റ്റമുറിയുള്ള വീട്ടിലേക്ക് മഞ്ജു ഇറങ്ങിവരുന്ന ഒരു സീനുണ്ട്. ആ മുറിയിൽ അച്ഛൻ വയ്യാതെ കിടക്കുന്നുണ്ട്. ഈ വീട്ടിൽ എവിടെയാണ് പായ വിരിച്ചുതരേണ്ടതെന്ന് ഞാൻ ചോദിക്കുന്ന ഒരു സീനാണത്. ആ സമയത്ത് ഞാൻ യഥാർത്ഥത്തിൽ കരഞ്ഞുപോയി.

കാരണം ആ സീനിൽ അച്ഛനായി അഭിനയിക്കുന്നയാൾക്ക് എന്റെ അച്ഛന്റെ രൂപസാദൃശ്യമുണ്ടായിരുന്നു. ഞാൻ ചെറുപ്പത്തിൽ അതൊക്കെ അനുഭവിച്ചിട്ടുണ്ട്. ശരിക്കും കരഞ്ഞുപോയി. സദാനന്ദന്റെ സമയം എന്ന ചിത്രത്തിലെ ഒരു സീനിൽ അഭിനയിച്ചപ്പോഴും സമാന അനുഭവം ഉണ്ടായി. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നൊരു സീനുണ്ടായിരുന്നു. അങ്ങനെയുണ്ടാകുമ്പോൾ മാറിനിന്ന് കരയാറുണ്ട്’- ദിലീപ് പറഞ്ഞു.മോഹൻലാലുമൊത്ത് സിനിമകൾ ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും ദിലീപ് അഭിമുഖത്തിൽ പങ്കുവച്ചു.

‘ ലാലേട്ടനെ എപ്പോഴും കടൽ, ആന, മഴ എന്നിങ്ങനെയാണ് നോക്കി കാണുന്നത്. നമ്മൾ മടുക്കാതെ നോക്കിയിരിക്കുന്നവയോട് ഉപമിക്കാനാണ് ഇഷ്ടം. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ചില ഗന്ധർവജന്മങ്ങളെന്നുപറയില്ലേ. അതുപോലെയാണ് മോഹൻലാൽ. അങ്ങനെയുള്ളവരോട് സിനിമ ചെയ്യുന്നത് ഞങ്ങളുടെ ദൈവാനുഗ്രഹമാണ്. അവർ ചേർത്തുപിടിക്കുന്നതാണ് ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യം’- ദിലീപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button