Cinema

സിനിമ ഉപേക്ഷിക്കുന്നു,​ ജനനായകൻ അവസാന സിനിമയെന്ന് വിജയ്

ചെന്നൈ: ആരാധക‌ർക്കായി സിനിമ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് തമിഴ് സൂപ്പർതാരവും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ്. മലേ്ഷ്യയിലെ ക്വാലാലംപൂരിൽ തന്റെ പൊങ്കൽ റിലീസായെത്തുന്ന ജനനായകൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം. ജനനായകൻ തന്റെ അവസാന സിനിമയായിരിക്കുമെന്നും ചടങ്ങിൽ വിജയ് പറഞ്ഞു.

ഓഡിയോ ലോഞ്ചിന് മുന്നോടിയായി മലേഷ്യൻ സർക്കാർ നൽകിയ നിർദേശങ്ങൾ നേരത്തെ ശ്രദ്ധനേടിയിരുന്നു. പരിപാടി സിനിമയുടെ പ്രമോഷൻ മാത്രമായിരിക്കണമെന്നും ചടങ്ങിൽ സംസാരിക്കുന്നവർ ആരും തന്നെ രാഷ്ട്രീയപരമായ കാര്യങ്ങൾ സംസാരിക്കുന്നതെന്നും നിർദേശമുണ്ട്. വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഫ്ളാഗുകളോ ചിഹ്നമോ ടി ഷർട്ടുകളോ ധരിച്ച് പരിപാടിക്കെത്തരുതെന്നും നിർദ്ദേശിച്ചിരുന്നു.

വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്റർടെയ്നർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 9 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ് പതിപ്പിനൊപ്പം സിനിമയുടെ ഹിന്ദിവേർഷനും പുറത്തുവരും. . സിനിമ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നത് പുലർച്ചെ നാലു മണിക്കാണ്. പൊലീസ്‌വേഷത്തിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button